വടക്കന്‍ സെല്‍ഫി- മോക് ടീസര്‍

കൊച്ചി| Last Modified ചൊവ്വ, 17 ഫെബ്രുവരി 2015 (15:46 IST)


ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ഒരു വടക്കന്‍ സെല്‍ഫിയുടെ മോക് ടീസര്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രാഹകന്‍ വിപിന്‍മോഹന്റെ മകള്‍ മഞ്ജിമ മോഹനാണ് സിനിമയിലെ നായിക. സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ചിത്രീകരണവേളയിലെ രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് മോക്ക് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. സൂപ്പര്‍ ഹിറ്റായ തട്ടത്തിന്‍ മറയത്തിന് ശേഷം അജു വര്‍ഗീസ്, നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും വടക്കന്‍ സെല്‍ഫിയ്ക്കുണ്ട്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :