പ്രണയാതുരരായ് അവര്‍ - ദുല്‍ക്കറും നിത്യയും!

നിത്യ, ദുല്‍ക്കര്‍, മണിരത്നം, ശ്രീറാം, റഹ്മാന്‍
Last Updated: ശനി, 14 ഫെബ്രുവരി 2015 (15:09 IST)
തന്‍റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന്‍റെ അവസാനഘട്ടത്തിലാണ്. 'ഒ കെ കണ്മണി' (OK Kanmani) എന്നു പേരിട്ടിരിക്കുന്ന സിനിമയില്‍ ദുല്‍ക്കര്‍ സല്‍മാനും മേനോനുമാണ് ജോഡി. സിനിമയുടെ ആദ്യലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ക്കറും നിത്യയും പ്രണയാതുരഭാവങ്ങളുമായി നില്‍ക്കുന്ന പോസ്റ്റര്‍ മണിക്കൂറുകള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ പേര് ഇപ്പോള്‍ തമിഴ് സിനിമയിലെ വലിയ ചര്‍ച്ചാവിഷയമാണ്. എന്താണ് 'ഒ കെ കണ്‍മണി' എന്നതിന്‍റെ അര്‍ത്ഥം? മണിരത്നം ആ പേരുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

'ഓ! കാതല്‍ കണ്‍‌മണി' എന്നതിന്‍റെ ചുരുക്കെഴുത്താണ് ഒ കെ കണ്മണി. പി സി ശ്രീറാം ക്യാമറ ചലിപ്പിക്കുന്ന സിനിമയില്‍ കനിഹയും പ്രകാശ് രാജും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മലയാളത്തിലും തമിഴിലുമായി ചിത്രീകരിക്കുന്ന ഈ സിനിമയിലെ ഗാനങ്ങള്‍ രചിച്ചത് വൈരമുത്തുവാണ്. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസ് തന്നെ നിര്‍മ്മിക്കുന്ന ഓ കെ കണ്മണി 'ഒ കെ ബങ്കാരം' എന്ന പേരില്‍ തെലുങ്കിലും പുറത്തിറങ്ങുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :