പോണ്‍ ലോകത്തെ പുതിയ തരംഗം, മിയ ഖലീഫ മലയാളത്തിലേക്ക്; നായകന്‍ ഈ യുവതാരം !

ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (12:26 IST)

ENTERTAINMENT , FEATURED , MIA KHALIFA , MOLLYWOOD . PORN STAR , മിയ ഖലീഫ , ചങ്ക്സ് , ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷന്‍ , ഒമര്‍ ലുലു

പോണ്‍ സ്റ്റാര്‍ മലയാളത്തിലേക്ക്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ ചങ്ക്സിന്റെ രണ്ടാം ഭാഗത്തിലാണ് മിയ ആരാധകരെ ത്രസിപ്പിക്കാനെത്തുന്നത്. ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ ക്യാരക്ടര്‍ റോളിലായിരിക്കും ലൈബനീസ് സ്വദേശിയായ മിയ എത്തുകയെന്ന് സംവിധായകന്‍ വ്യക്തമാക്കി. മാത്രമല്ല മിയയുടെ ഐറ്റം സോങ്ങും ചിത്രത്തിലുണ്ടായിരിക്കും.  
 
ചങ്ക്‌സിന്റെ തിരക്കഥ എഴുതിയ സാരംഗും സനൂപും തന്നെയാണ് രണ്ടാം ഭാഗത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. വരുന്ന ഓണത്തിനായിരിക്കും ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷന്‍ തീയ്യറ്ററുകളിലേക്കെത്തുക. അഡള്‍ട്ട് കോമഡി വിഭാഗത്തില്‍ തീയ്യറ്ററിലെത്തിയ ചങ്ക്സ് കോടികളാണ് ബോക്സോഫീസില്‍ നിന്നും വാരിക്കൂട്ടിയത്. മിയയോടൊപ്പം ഒട്ടുമിക്ക പ്രമുഖ താരങ്ങളും ചങ്ക്സിന്റെ രണ്ടാം ഭാഗത്തിലുണ്ടാകും.
 
ആദ്യഭാഗത്തിലെ നായകനായ ബാലു വര്‍ഗിസ് തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും നായകനെന്നാണ് സൂചന. ലെബനീസിലാണ് ജനിച്ചതെങ്കിലും ഇരുപത്തിനാലുകാരിയായ മിയ ഖലീഫ 2000 മുതല്‍ അമേരിക്കയിലാണ് താമസിക്കുന്നത്. 2014 -15 വര്‍ഷത്തോടെയാണ് ഇവര്‍ പോണ്‍സ്റ്റാറായി മാറിയത്. ഹിജാബ് ധരിച്ചുകൊണ്ട് പോണ്‍ വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടതിന് മിയയ്‌ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയുടെ ആ കഥാപാത്രം കണ്ട് മോഹന്‍ലാല്‍ ഞെട്ടി, പക്ഷേ മമ്മൂട്ടി ചെയ്തത് അനുകരണമായിരുന്നു!

അത് മമ്മൂട്ടി മറ്റൊരാളെ കണ്ട് അനുകരിക്കുകയായിരുന്നു എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? ...

news

ഞങ്ങൾ ഫ്രണ്ട്സ്; ഗോകുലിന്റേയും പ്രണവിന്റേയും ചിത്രങ്ങൾ വൈറലാകുന്നു

താരപുത്രന്മാർ തമ്മിലുള്ള സുഹൃദം അങ്ങാടിപ്പാട്ടാണ്. മോഹൻലാലും സുരേഷ് ഗോപിയും നിരവധി ...

news

‘ഞാനാണ് ജിമ്മിക്കി കമ്മല്‍ ഉണ്ടാക്കിയത് എങ്കില്‍ എന്നെ കീറിമുറിച്ചേനെ’: സന്തോഷ് പണ്ഡിറ്റ്

വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍ സിനിമയെക്കാള്‍ ഹിറ്റായത് ചിത്രത്തിലെ പാട്ടാണ്. ...

news

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ഇനി ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’; തമിഴില്‍ അരങ്ങേറ്റം കുറിച്ച് നാദിര്‍ഷ

മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് നാദിര്‍ഷ. ഈയിടെ നടിയുടേ കേസുമായി ...

Widgets Magazine