ശിവപുരി|
സജിത്ത്|
Last Modified തിങ്കള്‍, 16 ഒക്ടോബര്‍ 2017 (10:44 IST)
മദ്യം വാങ്ങാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായ മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ സിർസോദ് ഗ്രാമത്തില്‍ താമസിക്കുന്ന ഗിരിജ ഭായ് സെന്നിനാണ് ദാരുണമായ അന്ത്യം നേരിട്ടത്. സംഭവത്തിൽ അവരുടെ മകൻ സന്തോഷ് സെന്നിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.
ഞായറാഴ്ച പുലർച്ചെ ആറുമണിയോടെയാണ് സംഭവം. ഗിരിജബായിയെ സന്തോഷ് കൊടാലിക്കു വെട്ടിക്കൊലപ്പെടുത്ത ശേഷം മൃതദേഹം മുറിയിലിട്ടു പൂട്ടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരുടെ അടുത്തെത്തിയ ശേഷം വീടിനു ചുറ്റും കാക്കകൾ വട്ടമിട്ട് പറക്കുകയാണെന്നും അരുതാത്തതെന്തോ നടന്നിട്ടുണ്ടെന്നും പറഞ്ഞു.
തുടര്‍ന്ന് നാട്ടുകാർ വാതിൽ പൂട്ട് പൊളിച്ച് അകത്തു കയറിയപ്പോൾ ഗിരിജബായിയെ രക്തത്തിൽ കുളിച്ചുകിടക്കുന്നതാണു കണ്ടത്. സന്തോഷിനെ നാട്ടുകാർ പിടികൂടി അമോല പൊലീസിൽ ഏൽപ്പിച്ചു. മദ്യപിക്കാന്‍ പണം നല്‍കാതിരുന്നതിനാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു.