മലയാള സിനിമയുടെ പെരുന്തച്ഛന്റെ കഥയുമായി വിനയൻ എത്തുന്നു!

മലയാള സിനിമയുടെ പെരുന്തച്ഛന്റെ കഥയുമായി വിനയൻ എത്തുന്നു!

Rijisha M.| Last Updated: തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (13:54 IST)
കലാഭവൻ മണിയുടെ ജീവിതം സ്‌ക്രീനിലേക്ക് എത്തിച്ചതിന് പിന്നാലെ മഹാനടൻ തിലകന്റെ ജീവിതവും സിനിമയാക്കുമെന്ന് സംവിധായകൻ വിനയൻ. എന്നാൽ ചേട്ടന്റെ ജീവിതം തന്റെ കൈയിൽ നിൽക്കുമോ എന്നറിയില്ല. ഒരു ഹോളിവുഡ് ചിത്രത്തിനാവശ്യമായ അത്രയും വിഷയം അദ്ദേഹത്തിന്റെ യഥാർത്ഥ ജീവിതത്തിൽ ഉണ്ടെന്നും പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.

കലാഭവൻ മണിയുടെ ജീവിതകഥ പറയുന്ന 'ചാലക്കുടിക്കാരൻ ചങ്ങാതി' പ്രേക്ഷകർ സ്വീകരിച്ചിരിക്കുകയാണ്. വിലക്കിന് ശേഷമുള്ള വിനയന്റെ തിരിച്ചുവരവുകൂടിയാണ് ഈ ചിത്രം. സെന്തിൽ എന്ന രാജാമണിയയിരുന്നു ചിത്രത്തിൽ മണിയായി എത്തിയത്.

മലയാള സിനിമയുടെ പെരുന്തച്ഛന്റെ കഥ സ്‌ക്രീനിലേക്ക് എത്തിക്കുമ്പോൾ തിലകന്റെ റോളിൽ ആരെത്തുമെന്ന് കാത്തിരുന്ന് തന്നെ കാണ്ടേണ്ടതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :