ആറ് മണിയാകുമ്പോൾ നസ്രിയ പറയും ‘പായ്ക്ക്പ്പ്’: അമൽ നീരദ്

‘ഇന്നത്തേക്ക് ഇത്രയൊക്കെ മതി, നിർത്തി വീട്ടിൽ പോകാം’- നസ്രിയ എന്ന നിർമാതാവിനെ കുറിച്ച് അമൽ നീരദ്

അപർണ| Last Modified തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (14:53 IST)
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദ്- കൂട്ടുകെട്ട് ഒന്നിച്ച സിനിമയാണ് വരത്തൻ. ത്രത്തിന്റെ വിജയാഹ്‌ളാദത്തിലാണ് അണിയറപ്രവര്‍ത്തകര്‍. അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ് നിർമിച്ചിരിക്കുന്നത്.

നസ്രിയയെ പോലെയൊരു പ്രൊഡ്യൂസറെ വേറെ കണ്ടിട്ടില്ലെന്നാണ് അമല്‍ നീരദ് പറയുന്നത്. ‘ആറു മണിയാവുമ്പോള്‍ പായ്ക്കപ്പ് ചെയ്യാമെന്ന് പറയുന്ന പ്രൊഡ്യൂസറാണ് നസ്രിയ. ഇന്നത്തേക്ക് ഇത്രയൊക്കെ മതി. നമുക്ക് നിര്‍ത്തി വീട്ടില്‍ പോവാമെന്നൊക്കെ വന്നു പറയും. ഇതു കണ്ട് ക്യാമറാമാന്‍ ലിറ്റില്‍ സ്വയമ്പ് എന്നോടു ചോദിച്ചിട്ടുണ്ട്, ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ തന്നെയല്ലേയെന്ന്! അങ്ങനെയായിരുന്നു നസ്രിയ’- അമല്‍ നീരദ് മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

വരത്തനില്‍ എബി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പ്രിയയായി ഐശ്വര്യയും എത്തുന്നു.
ഷറഫുദ്ദീന്‍, അര്‍ജ്ജുന്‍ അശോകന്‍, വിജിലേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലിറ്റില്‍ സ്വയമ്പാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :