ഒരിക്കലും കരയില്ലെന്ന് ഉറപ്പിച്ച മഞ്ജു പൊട്ടിക്കരഞ്ഞു; കാരണം സുരാജ് വെഞ്ഞാറമൂട് !

വെള്ളി, 6 ഒക്‌ടോബര്‍ 2017 (15:57 IST)

manju warrier, suraj venjaramoodu, malayalam film, malayalam cinema, malayalam movie, മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമൂട്, മലയാളം, സിനിമ

വളരെ ബോള്‍ഡായ ഒരു വ്യക്തിയാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജു വാര്യര്‍. ജീവിതത്തില്‍ ഒരുപാട് അഗ്നിപരീക്ഷകള്‍ നേരിട്ടവേളയില്‍പ്പോലും മഞ്ജു തന്റെ വേദന ആരെയും അറിയിച്ചില്ല. എന്നാല്‍ അങ്ങിനെയുള്ള മഞ്ജുവിന് തൊട്ടാല്‍ പൊട്ടുന്ന ഒരു മനസ്സുള്ള കാര്യം അധകമാര്‍ക്കും അറിയില്ല. ഒരു സിനിമയില്‍ വളരെ ഇമോഷണലായ ഒരു രംഗം കണ്ടാല്‍ പോലും കരയുന്ന ആളാണ് മഞ്ജു. 
 
ഒരിക്കല്‍ സുരാജ് വെഞ്ഞാറമൂട് മഞ്ജുവിനെ കരയിപ്പിച്ചിട്ടുണ്ട്. കോമഡി സൂപ്പര്‍ നൈറ്റില്‍ വന്ന സമയത്തായിരുന്നു മഞ്ജു ഇക്കാര്യം പറഞ്ഞത്. കൂടെ അഭിനയിച്ച ആരുടെയെങ്കിലും അഭിനയം അത്ഭുതപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് മോഹന്‍ലാല്‍, നെടുമുടി വേണു തുടങ്ങിയവരോടൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ പേരും മഞ്ജു പറഞ്ഞത്.  
 
ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയം കണ്ടപ്പോളായിരുന്നു താന്‍ കരഞ്ഞതെന്ന് മഞ്ജു പറഞ്ഞു.  ആ രംഗത്ത് കരയില്ലെന്ന് ഉറപ്പിച്ചിരുന്നതായും പക്ഷെ സുരാജിന്റെ അഭിനയം കണ്ടപ്പോള്‍ കരഞ്ഞു പോയെന്നും മഞ്ജു പറഞ്ഞു. കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിലായിരുന്നു മഞ്ജുവും സുരാജും ഒന്നിച്ചഭിനയിച്ചത്. ഈ ചിത്രത്തിലും വളരെ സീരിയസ് കഥാപാത്രമായാണ് സുരാജ് എത്തിയത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പടക്കുതിരയായി രാമലീല, കോടികള്‍ വാരി കുതിപ്പ്; കളക്ഷന്‍ റെക്കോര്‍ഡുകള്‍ വീഴുന്നു!

ദിലീപിന്‍റെ ‘രാമലീല’ നേടുന്നത് സമാനതകളില്ലാത്ത വിജയം. പുലിമുരുകന്‍റെ നിര്‍മ്മാതാവിന് ...

news

‘ഇവരൊന്നും യഥാര്‍ത്ഥ പുരുഷന്മാരല്ല’; നല്ലവനൊപ്പം എന്ന ഹാഷ്ടാഗുമായി റിമ കല്ലിങ്കല്‍

നല്ലവനൊപ്പം എന്ന ഹാഷ്ടാഗുമായി നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍. മോശം പുരുഷന്മാരില്‍ ...

news

സോളോ: യാത്രി ജെസെന്‍ എഴുതിയ നിരൂപണം

ബോളിവുഡില്‍ പ്രശസ്തനായ സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ ഈ സിനിമ പൂര്‍ണമായും ഒരു പരീക്ഷണ ...

Widgets Magazine