മമ്മൂട്ടി പറഞ്ഞു വേണ്ട, സുരേഷ് ഗോപി എറ്റെടുത്തു; തീരുമാനം മമ്മൂട്ടിയുടേതായിരുന്നു ശരി!

വ്യാഴം, 1 ഡിസം‌ബര്‍ 2016 (14:04 IST)

Widgets Magazine

സുരേഷ് ഗോപിയെ നായകനാക്കി അലി അക്ബർ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'പൊന്നുച്ചാമി'. 1993ൽ പുറത്തിറങ്ങിയ ചിത്രം പക്ഷേ പരാജയമായിരുന്നു. എന്നാൽ, പൊന്നുച്ചാമിയിൽ മമ്മൂട്ടിയെ നായകനാക്കാനായിരുന്നു സംവിധായകൻ ആഗ്രഹിച്ചത്. പുതുമുഖ സംവിധായകരെ എന്നും സഹായിച്ചിട്ടുള്ള മമ്മൂട്ടി പക്ഷേ അലിക്കു മുന്നിൽ വഴങ്ങിയില്ല. മമ്മൂട്ടി അന്നുവരെ ചെയ്യാത്ത വ്യത്യസ്തനായ കഥാപാത്രമായിരുന്നു അത്. പക്ഷേ കഥ മമ്മൂട്ടിയ്ക്ക് ഇഷ്ല്പെട്ടില്ല.
 
അങ്ങനെയാണ് അലി അക്ബർ സുരേഷ് ഗോപിയെ സമീപിക്കുന്നത്. ചെറിയ ചിത്രങ്ങളിലൂടെ നായകനായിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു പൊന്നുച്ചാമിയിലേക്ക് അവസരം ലഭിച്ചത്. വളരെ പ്രതീക്ഷയോടുകൂടിയാണ് സുരേഷ് ഗോപി പൊന്നുച്ചാമി ഏറ്റെടുത്തത്. പക്ഷേ ചിത്രം വൻ പരാജയമായിരുന്നു.
കഥ ഇതുവരെ, ഉപഹാരം എന്നീ മമ്മൂട്ടി ചിത്രങ്ങളുടെ കഥാകാരനായ എ ആർ മുകേഷിന്റേതായിരുന്നു പൊന്നുച്ചാമിയുടെ സ്ക്രിപ്റ്റ്.
 
ചിത്ര, വിനോദിനി, അശോകൻ, കൽപ്പന, കുതിരവട്ടം പപ്പു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. വയനാട് ജില്ലയിലെ വൈത്തിരിയിൽ ആയിരുന്നു ഈ സിനിമയുടെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത്. ഒ എൻ വി കുറുപ്പിന്റെ വരികൾക്ക് ഈണം നൽകിയത് മോഹൻ സിതാര ആയിരുന്നു. കെ എസ് ചിത്രയും എം ജി ശ്രീകുമാറുമാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്, പക്ഷേ മോഹന്‍ലാലാണ് ലോകത്തെ ഏറ്റവും നല്ല നടന്‍ !

ലോകസിനിമയിലെ തന്നെ അഞ്ച് നല്ല നടന്‍‌മാരില്‍ ഒരാള്‍ മോഹന്‍ലാല്‍ ആണെന്ന് നടി മീരാ ...

news

മഞ്ജു - മാന്യമായി പടിയിറങ്ങിവന്ന പെണ്ണ്! ചുവടുകളേ...തളരരുതേ; റംസീനയുടെ പോസ്​റ്റ്​ വൈറൽ

ദിലീപ്​ -കാവ്യാ മാധവൻ വിവാഹവുമായി ബന്ധപ്പെട്ട് വാർത്തകളും ചർച്ചകളും സോഷ്യൽ മീഡിയയിൽ ...

news

പ്രണയിക്കൂ ജീവിതകാലം മുഴുവൻ; പ്രണയം പറയൂ, മോഹൻലാൽ നിങ്ങൾക്ക് സമ്മാനം നൽകും

ജിബു ജേക്കബിംന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ...

news

''എനിക്ക് മോഹൻലാൽ കഴിഞ്ഞേ മറ്റാരുമുള്ളൂ, അത് ഞാൻ വിട്ടുകൊടുക്കില്ല'' - മീര ജാസ്മിൻ

പത്ത് കൽപ്പനകൾ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി മീര ജാസ്മിൻ. ...

Widgets Magazine