പ്രണയിക്കൂ ജീവിതകാലം മുഴുവൻ; പ്രണയം പറയൂ, മോഹൻലാൽ നിങ്ങൾക്ക് സമ്മാനം നൽകും

വ്യാഴം, 1 ഡിസം‌ബര്‍ 2016 (12:09 IST)

ജിബു ജേക്കബിംന്റെ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ ആരാധകർക്ക് ഒരു സുവർണ അവസരം. ഗാലറിയിൽ ഇരുന്ന ഓഡിയോ പരിപാടി കാണാനല്ല, അതിഥിയായിരിക്കാനാണ് ആരാധകർക്ക് അവസരം ഉണ്ടായിരിക്കുന്നത്. ചെയ്യേണ്ടത് ഇത്രമാത്രം - ഭാര്യയെ പ്രണയിക്കുക, ഭാര്യയോട് സ്നേഹം പങ്കുവെയ്ക്കുന്ന ഒരു വീഡിയോ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അയച്ച് നൽകുക. 
 
30 സെക്കൻഡിൽ കവിയാത്ത വീഡിയോ ആയിരിക്കണാം അയക്കേണ്ടതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേരെയാണ് ഓഡിയോ ലോഞ്ചിലേക്ക് ക്ഷണിക്കുക, ഒപ്പം മോഹന്‍ലാലിന്റെ വക മറ്റ് സമ്മാനങ്ങളും ഉണ്ടാകും. ചിത്രത്തിന്റെ പ്രചരണാർത്ഥമാണ് ഇങ്ങനെയൊരു സംഭവം നടത്തുന്നത്. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലൂടെയാണ് പ്രണയത്തെ കുറിച്ച് ലോകത്തോട് പറഞ്ഞാല്‍ സമ്മാനം തരുമെന്ന് അറിയിച്ചത്. 
 
വെള്ളിമൂങ്ങ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മീനയാണ് നായിക. വിജെ ജയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ്. ചിത്രം ക്രിസ്തുമസിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

''എനിക്ക് മോഹൻലാൽ കഴിഞ്ഞേ മറ്റാരുമുള്ളൂ, അത് ഞാൻ വിട്ടുകൊടുക്കില്ല'' - മീര ജാസ്മിൻ

പത്ത് കൽപ്പനകൾ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി മീര ജാസ്മിൻ. ...

news

പതിനെട്ട് വര്‍ഷം ആ വീട്ടില്‍ ജോലി ചെയ്‌തു, ഇതാണോ ആമീറിന്റെ സ്‌നേഹമെന്ന് പാചകക്കാരിയുടെ അമ്മ

സംവിധായികയും ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ ഭാര്യയുമായ കിരൺ റാവുവിന്റെ 80 ലക്ഷം രൂപ ...

news

എന്നെ വിളിച്ചില്ല, അതുകൊണ്ട് ഞാൻ പോയില്ല: ഭാവന

ദിലീപ് - കാവ്യ വിവാഹത്തിൽ നടി ഭാവന എത്താത്തതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചില ...

news

ദിലീപ് - കാവ്യ വിവാഹം: മലയാള സിനിമാലോകം രണ്ടുചേരിയില്‍ !

ദിലീപും കാവ്യാമാധവനും വിവാഹിതരായതോടെ മലയാള സിനിമാലോകം രണ്ട് ചേരികളിലായി ...