കെ കെയെ കൈവിടാതെ പ്രേക്ഷകർ, അങ്കിൾ 50തിന്റെ നിറവിൽ!

ശത്രുക്കൾ ജാഗ്രതൈ, അങ്കിൾ അൻപതിന്റെ നിറവിൽ!

അപർണ| Last Modified ബുധന്‍, 30 മെയ് 2018 (12:19 IST)
ജോയ് മാത്യുവിന്റെ തിരക്കഥയിൽ നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത മികച്ച അഭിപ്രായവുമായി ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞു നിൽക്കുന്നു. ചിത്രം 50 ആം ദിവസത്തിലേക്ക് കടക്കുകയാണ്. ഏപ്രിൽ 27നു റിലീസ് ആയ ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ.

മമ്മൂട്ടിയെ കുടുംബ പ്രേക്ഷകർ ഇപ്പോഴും നെഞ്ചിലേറ്റുന്നുവെന്നതിന്റെ തെളിവാണ് അങ്കിളിന് ലഭിക്കുന്ന പിന്തുണ. ചിത്രത്തിലെ മമ്മൂട്ടിയുടെ കെ കെ എന്ന കഥാപാത്രം വളരെ മികച്ച് നിന്നു. ആദ്യ പ്രദര്‍ശനം മുതല്‍ത്തന്നെ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

50ആം ദിവസത്തിലേക്ക് ചിത്രം കടന്നുവെന്ന് ജോയ് മാത്യു അറിയിച്ചിരിക്കുന്നു. ജോയ് മാത്യുവിന്റെ വാക്കുകൾ: ‘ഈ സിനിമ പ്രമോട്ട്‌ ചെയ്യുവാൻ മുന്നോട്ട്‌ വന്നിട്ടുള്ള എന്റെ ആത്മാർഥ സുഹൃത്തുക്കൾ നിരവധിയാണു.അവരൊക്കെ ഈ പോസ്റ്ററിന്നു താഴെയിടുന്ന പരിഹാസ ചോദ്യം ഇതാണൂ. സിനിമ 50 ദിവസം ആയില്ലല്ലൊ എന്ന്.’

അസൂയാകലുഷിതമായ മനസ്സു കാരണം പോസ്റ്റ്ർ മുഴുവനും വായിക്കാൻ സഹിഷ്ണതയില്ലാത്തവരാണൂ ഈ ചോദ്യം ചോദിക്കുന്നത്‌. പോസ്റ്ററിൽ കൃത്യമായും 50 )ം ദിവസത്തിലേക്ക്‌ എന്നാണു പറയുന്നത്‌. അല്ലാതെ 50 ദിവസം തികച്ചു എന്നല്ല. റിലീസ്‌ ചെയ്ത്‌ ഇന്നേക്ക്‌ 31 ദിവസം തികച്ചു, ഈ സിനിമ ഇനി 50 തികയ്കുവാനാണോ പാട്? നല്ല സിനിമയെ സ്നേഹിക്കുന്നവരുള്ള കാലത്തോളം അൻപതല്ല അതിനപ്പുറവും പോകും. ശത്രുക്കൾ ജാഗ്രതൈ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :