ഇത് മമ്മൂട്ടിയുടെ ‘ബിഗ്ബി’യല്ല, മോഹന്‍ലാലിന്‍റെ ‘ബിഗ് ബ്രദര്‍’ !

ചൊവ്വ, 29 മെയ് 2018 (17:13 IST)

Widgets Magazine
മമ്മൂട്ടി, സിദ്ദിക്ക്, ബിഗ് ബ്രദര്‍, മോഹന്‍ലാല്‍, ലാല്‍, Mammootty, Siddiq, Big Brother, Mohanlal, Lal

മലയാളത്തില്‍ ബിഗ് ബ്രദര്‍ എന്നതിന് മമ്മൂട്ടി എന്നാണ് അര്‍ത്ഥം. അത് ബിഗ് ബിയിലൂടെ നമ്മള്‍ കണ്ടതാണ്. വല്യേട്ടനിലൂടെ കണ്ടതാണ്. ഹിറ്റ്ലറിലൂടെ കണ്ടതാണ്. എന്നാല്‍ അതിനെയെല്ലാം മറികടക്കാന്‍ മോഹന്‍ലാല്‍ വരുന്നു.
 
മോഹന്‍ലാലിന്‍റെ പുതിയ ചിത്രത്തിന് പേര് ‘ബിഗ് ബ്രദര്‍’. പറയുന്നത് ഒരു വല്യേട്ടന്‍റെ കഥ തന്നെ. സംവിധാനം മമ്മൂട്ടിയെ ഹിറ്റ്‌ലറാക്കിയ സിദ്ദിക്ക്.
 
വലിയ ഇടവേളയ്ക്ക് ശേഷം സിദ്ദിക്കും മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ് ബ്രദറിന്‍റെ പ്രഖ്യാപനം ജൂണില്‍ ഉണ്ടാകും. ലൂസിഫറിന്‍റെ ചിത്രീകരണത്തിന് സമാന്തരമായി ബിഗ് ബ്രദറും ചിത്രീകരിക്കാനാണ് പരിപാടിയെന്നറിയുന്നു. മലയാളത്തിലെ പ്രമുഖ യുവതാരങ്ങളുടെ സാന്നിധ്യവും ഈ ചിത്രത്തിലുണ്ടാകും. 
 
ഇന്നസെന്‍റ്, ജനാര്‍ദ്ദനന്‍, കെ പി എ സി ലളിത, മുകേഷ് തുടങ്ങിയവരും ഈ പ്രൊജക്ടിന്‍റെ ഭാഗമാകുമെന്നാണ് അറിയുന്നത്. 
 
വിയറ്റ്‌നാം കോളനി, ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം സിദ്ദിക്ക് ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ ബിഗ് ബ്രദര്‍ ഏറെ പ്രതീക്ഷ നല്‍കുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

നാടകങ്ങളിൽ അഭിനയിക്കാൻ ക്ഷണിച്ചിട്ടും പോകാതിരുന്നതിനു പിന്നിൽ ഒരു കാരണമുണ്ട്; തന്റെ ദൌർബല്യം വെളിപ്പെടുത്തി നടൻ സിദ്ധിഖ് !

മലയാളത്തിലെ മികച്ച അഭിനയതാക്കളിൽ ഒരാളായ സിദ്ധിഖ് തനിക്ക് ഏറ്റവും ചമ്മലുള്ള കാര്യം ...

news

പ്രേമിച്ച പെണ്ണ് പണി കൊടുത്തു, എട്ടിന്റെ പണിയായി തിരിച്ച് കിട്ടിയത് കാമുകന്റെ അനുജന്; പ്രേമത്തിന്റെ വ്യാജൻ ലീക്കായത് ഇങ്ങനെ

മലയാളികൾ എന്നും ഓർക്കത്തക്കവിധം സൂപ്പർഹിറ്റായ ചിത്രമാണ് പ്രേമം. ജോർജ്ജും മലരും മേരിയും ...

news

ഗ്ലാമറസ് വില്ലത്തിയാകാൻ നമിത തിരിച്ചെത്തുന്നു !

ഒരുകാലത്ത് ഗ്ലാമർ വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമ രംഗത്ത് താരമായിരുന്ന നമിത വീണ്ടും ...

news

മമ്മൂട്ടിയുടെ അവിശ്വസനീയമായ 10 അഭിനയ മുഹൂർത്തങ്ങൾ!

പതിറ്റാണ്ടുകളായി മമ്മൂട്ടി മലയാള സിനിമയുടെ ഭാഗമായിട്ട്. ഇത്രയും കാലത്തിനിടയ്ക്ക് അദ്ദേഹം ...

Widgets Magazine