അപർണ|
Last Modified വ്യാഴം, 24 മെയ് 2018 (08:04 IST)
നീണ്ട ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രമാണ് പേരൻപ്. ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പേരൻപ്. ലോകത്തെ വിഖ്യാത ചലചിത്രമേളകളില്‍ ഒന്നായ റോട്ടര്‍ഡാമില്‍ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് പ്രദര്‍ശിപ്പിച്ചതും നിറഞ്ഞ കൈയ്യടികളോടെ സദസ്സ് ചിത്രത്തെ വരവേറ്റതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് നായിക അഞ്ജലി അമീര്‍ തന്നെ പറഞ്ഞിരിക്കുന്നു.
പേരന്‍പ് വളരെ വ്യത്യസ്തമായൊരു ചിത്രമാണ്. ഇതിന്റെ തീം തമിഴ് സിനിമയില്‍ ഇതുവരെ കണ്ടിട്ടുള്ള ഒന്നല്ല. എടുത്തുപറയേണ്ട ഒരു വസ്തുത ഈ ചിത്രം ലോകസിനിമയ്ക്കുള്ള നമ്മുടെ ഉത്തരമാണെന്നതാണ്. നടി ഒരു തമിഴ്മാധ്യമവുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.
ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമാണ് പേരന്‍പ് സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സമുദ്രക്കനി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവാന്‍ ശങ്കര്‍രാജയുടേതാണ് സംഗീതം. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു.
ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. അതിനിടയിൽ ചിത്രത്തിന്റെ ആദ്യപ്രദർശനം റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 'ഫയർ' വിഭാഗത്തിൽ പ്രദർശിപ്പിച്ചു.
നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ചിത്രത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സിനിമയെ സ്വീകരിച്ചത്. ആദ്യ പ്രദർശനം കണ്ട നിർമാതാവ് സതീഷ് കുമാർ 'പേരൻപ് കണ്ടെന്നും ചിത്രത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നുവെന്നും' ട്വീറ്റ് ചെയ്തു.
നേരത്തേ ചിത്രത്തേയും മമ്മൂട്ടിയേയും അഭിനന്ദിച്ച് നിർമാതാവും എഴുത്തുകാരനുമായ ധഞ്ജയൻ ഗോവിന്ദനും രംഗത്തെത്തിയിരുന്നു. തമിഴ് സിനിമയ്ക്ക് അഭിമാനിക്കാൻ കഴിയുന്ന സിനിമയാണ് പേരൻപ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മമ്മൂട്ടി വിസ്മയം തന്നെയാണ് ചിത്രത്തിൽ എന്ന കാര്യത്തിൽ സംശയമില്ല.
അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇതിനോടകം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പക്കാ ഫാമിലി എന്റർടെയന്ന്‌മെന്റാണ് ചിത്രമെന്നാണ് കേൾക്കുന്നത്. അഞ്ജലിലും പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്. പേരന്‍പിലൂടെ സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേക്ക് അരങ്ങേറുകയാണ്. ഏതായാലും ഒരു ഹിറ്റിനായി കാത്തിരിക്കുകയാണ് തമിഴകത്തേയും കേരളത്തിലേയും മമ്മൂട്ടി ആരാധകർ.