ലോകം ഭരിക്കാൻ അബ്രഹാമിന്റെ സന്തതികൾ, അവർ ഒരേ രക്തമായിരുന്നു! - ത്രില്ലടിപ്പിച്ച് മമ്മൂട്ടി!

ത്രില്ലടിപ്പിച്ച് വീണ്ടും ഡെറിക്ക്, തരംഗം തീർക്കാൻ അബ്രഹാമിന്റെ സന്തതികൾ!

അപർണ| Last Modified ബുധന്‍, 23 മെയ് 2018 (18:26 IST)
ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ‘അബ്രഹാമിന്‍റെ സന്തതികള്‍’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഹനീഫ് അദേനി തിരക്കഥയെഴുതുന്ന ഈ പൊലീസ് സ്റ്റോറിയുടെ പുതിയ പോസ്റ്ററില്‍ മമ്മൂട്ടിയും അൻസൻ പോളും ആണുള്ളത്.

ത്രില്ലടിപ്പിക്കുന്ന പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. നേരത്തെ ചോരയൊഴുകുന്ന ഒരു കൈയാല്‍ വേര്‍തിരിക്കപ്പെട്ട രണ്ട് മുഖങ്ങളുള്ള ഒരു പോസ്റ്റർ പുറത്തുവന്നിരുന്നു. ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ഡെറിക് ഏബ്രഹാം എന്ന കഥാപാത്രത്തിന്‍റെ രണ്ട് ജീവിത കാലഘട്ടങ്ങളും സിനിമയിലുണ്ട്.
പകയും പ്രതികാരവും നിറഞ്ഞ ഒരു ത്രില്ലര്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദി ഗ്രേറ്റ് ഫാദര്‍ പോലെ ഒരു സ്റ്റൈലിഷ് ത്രില്ലറിനാണ് ഹനീഫ് അദേനി വീണ്ടും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നതും. ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന ഒരു കമന്റ് ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. അതിങ്ങനെ:

‘തീർച്ചയായും ലോകത്തിനെ ഭരിക്കും.
അവരുടെ പേരിൽ രക്തപ്പുഴ ഒഴുകും..
പിശാച് അവരുടെ ജനങ്ങളെ തമ്മിലടിപ്പിക്കും..
പക്ഷെ ദൈവത്തിനും അബ്രഹാമിനും മാത്രം അറിയാം അവർ ഒരേ രക്തമായിരുന്നു എന്ന്..‘



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :