മകൾക്ക് 18 തികഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് കിംഗ് ഖാൻ

Sumeesh| Last Modified ബുധന്‍, 23 മെയ് 2018 (17:02 IST)
മകൾ സുഹാനക്ക പിറന്നാൾ ആശംസകൾ നേർന്ന് ബോളിവുഡിന്റെ കിംഗ് ഖാൻ. സുഹാനയുടെ ബോളിവുഡ് പ്രവേശനമണ്. ആരാധകരും ബോളിവുഡ് സിനിമ ലോകവും തന്നെ ഉറ്റുനോക്കുന്നത്.

സിനിമയിൽ അഭിനയിക്കാൻ തന്നെയാണ് സുഹാനക്ക് താല്പര്യം. എന്നാൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം മാത്രമെ സിനിമയിലേക്ക് കടക്കൂ എന്ന്
മകളുടെ സിനിമ പ്രവേശനത്തെക്കുറിച്ച് ഷാരൂഖ് തന്നെ വെളിപ്പെടുത്തിയിരുന്നു.

ഇൻസ്റ്റഗ്രാമിലൂടെയാണ് താരം മകൾക്ക് പതിനെട്ട് വയസ്സ് തികഞ്ഞതിന്റെ സന്തോഷം പങ്കുവച്ചത് “എല്ലാ പെണ്മക്കളെയും പോലെ നീയും ഒരിക്കൽ പറന്നുയരും എന്ന് എനിക്കറിയാമായിരുന്നു. നീ എന്തെല്ലാമാണോ പതിനാറുവയസ്സു മുതൽ ചെയ്യാനാഗ്രഹിച്ചിരുന്നത് അക്കാര്യങ്ങളെല്ലാം ഇനി നിനക്ക് നിയമപരമായി തന്നെ ചെയ്യാം ഐ ലവ് യു’ എന്നാണ് ആശംസകൾ നേർന്നുകൊണ്ട് ഷാരൂഖ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :