ഒരു രക്ഷയുമില്ല, സഖാവ് അലക്സിന് ഒത്ത വില്ലൻ!

പരോളിലെ കാലകേയന്റെ ലുക്ക് വൈറലാകുന്നു!

aparna| Last Modified ശനി, 3 മാര്‍ച്ച് 2018 (16:07 IST)
ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് പരോൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് കഴിഞ്ഞത്. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ചിത്രം. ഇപ്പോഴിതാ, ചിത്രത്തിലെ വില്ലന്റെ ലുക്ക് പുറത്തുവന്നിരിക്കുന്നു. അണിയറ പ്രവർത്തകർ പുറത്തുവിട്ട ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.

ബാഹുബലിയിലെ കാലകേയനിലൂടെ ശ്രദ്ധേയനായ പ്രഭാകർ ആണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. പ്രഭാകറിന്റെ ആദ്യ മലയാള ചിത്രമാണ് പരോള്‍.
അലക്‌സ് എന്ന ഇടതുപക്ഷക്കാരനായ ഒരു കര്‍ഷകനായാണ് മമ്മൂട്ടി എത്തുന്നത്.

മാര്‍ച്ച് 31ന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ചിത്രത്തിന്റെ ഡിജിറ്റല്‍ ഫഌപ് വീഡിയോക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. മിയയും ഇനിയയും ആണ് ചിത്രത്തിലെ നായികമാർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :