മഹേഷിന്‍റെ പ്രതികാരം തമിഴ് റീമേക്ക് ട്രെയിലര്‍ അടിപൊളി!

തിങ്കള്‍, 8 ജനുവരി 2018 (18:48 IST)

Maheshinte Prathikaram, Priyadarshan, Fahad, Nimir, Udayanidhi, Namitha Pramod, മഹേഷിന്‍റെ പ്രതികാരം, പ്രിയദര്‍ശന്‍, ഫഹദ്, നിമിര്‍, ഉദയാനിധി, നമിത പ്രമോദ്

മലയാളത്തില്‍ അത്ഭുതവിജയമായ സിനിമയാണ് മഹേഷിന്‍റെ പ്രതികാരം. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ആ സിനിമയുടെ പ്രിയദര്‍ശന്‍ വേഷന്‍ തമിഴിലെത്തുകയാണ്. തമിഴ് ചിത്രത്തിന് ‘നിമിര്‍’ എന്നാണ് പേര്. മലയാളത്തില്‍ ഫഹദ് ഫാസില്‍ ഗംഭീരമാക്കിയ മഹേഷ് ഭാവനയെ തമിഴില്‍ അവതരിപ്പിക്കുന്നത് ഉദയാനിധി സ്റ്റാലിനാണ്.
 
നിമിറിന്‍റെ ട്രെയിലര്‍ പുറത്തുവന്നിട്ടുണ്ട്. അതിഗംഭീരമായ ട്രെയിലറാണ് എത്തിയിട്ടുള്ളത്. ദിലീഷ് പോത്തന്‍ വളരെ റിയലിസ്റ്റിക് ആയി എടുത്ത സിനിമയുടെ കളര്‍ഫുള്‍ അവതാരമായിരിക്കും ഇതെന്ന് ട്രെയിലറില്‍ വ്യക്തമാണ്. തേന്‍‌മാവിന്‍ കൊമ്പത്തില്‍ കണ്ട ഗ്രാമീണഭംഗി നിമിറിലും കാണാം.
 
നമിത പ്രമോദ്, മണിക്കുട്ടന്‍, ബിനീഷ് കോടിയേരി തുടങ്ങിയ മലയാള താരങ്ങള്‍ ചിത്രത്തിലുണ്ട്. സമുദ്രക്കനിയാണ് വില്ലന്‍ വേഷത്തില്‍. അലന്‍സിയറുടെ കഥാപാത്രത്തെ എം എസ് ഭാസ്കറാണ് തമിഴില്‍ അവതരിപ്പിക്കുന്നത്.
 
ഉദയാനിധിയുടെ പിതാവായി തമിഴിലെ പ്രശസ്ത സംവിധായകന്‍ മഹേന്ദ്രന്‍ അഭിനയിക്കുന്നു. മലയാളത്തില്‍ മഹേഷിന്‍റെ പ്രതികാരം സൃഷ്ടിച്ച മാജിക് തമിഴില്‍ നിമിര്‍ പുനഃസൃഷ്ടിക്കുമോ എന്ന് കാത്തിരുന്നുകാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മഹേഷിന്‍റെ പ്രതികാരം പ്രിയദര്‍ശന്‍ ഫഹദ് നിമിര്‍ ഉദയാനിധി നമിത പ്രമോദ് Nimir Udayanidhi Priyadarshan Fahad Maheshinte Prathikaram Namitha Pramod

സിനിമ

news

അവർ വലിയൊരു നടിയാണ്, മലയാളത്തിൽ എനിക്ക് പ്രീയപ്പെട്ടത് അവരെയാണ്: നിമിഷ പറയുന്നു

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിമിഷ ...

news

ആദിയിലെ പ്രണവിന്റെ അഭിനയം കണ്ടപ്പോൾ ഓർമ വന്നത് ദുൽഖറിനെ: സിജോയ് വർഗീസ് പറയുന്നു

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന താരപ്രവേശനമാണ് പ്രണവ് മോഹൻലാലിന്റേത്. ജീത്തു ജോസഫ് ...

news

ആദിയിലെ പ്രണവിന്റെ അഭിനയം കണ്ടപ്പോൾ ഓർമ വന്നത് ദുൽഖറിനെ: സിജോയ് വർഗീസ് പറയുന്നു

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന താരപ്രവേശനമാണ് പ്രണവ് മോഹൻലാലിന്റേത്. ജീത്തു ജോസഫ് ...

news

അരുന്ധതിയേയും പിന്നിലാക്കും ഭാഗമതി - പ്രണയവും പ്രതികാരവുമായി അനുഷ്ക

അരുദ്ധതിയ്ക്കും, രുദ്രമാദേവിയ്ക്കും, ദേവസേനയ്ക്കും ശേഷം മറ്റൊരു സ്ത്രീപോരാളിയുടെ കഥയുമായി ...

Widgets Magazine