മിന്നൽ‌പിണരായി ഡെറിക്, അബ്രഹാമിന്റെ പശ്ചാത്തല സംഗീതം കിടുക്കും!

‘അബ്രഹാമിന്റെ സന്തതികളിൽ മമ്മൂക്ക പൊളിയാണ്’ - ഗോപി സുന്ദർ

അപർണ| Last Modified വ്യാഴം, 31 മെയ് 2018 (11:46 IST)
മമ്മൂട്ടി ഡെറിക് എബ്രഹാമെന്ന പൊലീസുകാരനായി വേഷമിടുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ഫാമിലി ആക്ഷൻ മൂഡിലാണ് സിനിമയൊരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ബാക് ഗൌണ്ട് സ്കോറിന് വലിയ പ്രാധാന്യമുണ്ട് സംഗീത സംവിധായകൻ ഗോപി സുന്ദർ പറയുന്നു.

‘ആക്ഷൻ ചിത്രമാണ്. രണ്ട് പാട്ടുകളാണുള്ളത്. പാട്ടുകളേക്കാൾ ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതമാണ് അടിപൊളിയായിരിക്കുന്നത്. അതിനു പ്രാധാന്യം ഏറെയാണുള്ളത്. സിറ്റുവേഷൻസുകൾ നിരവധിയുണ്ട്. മമ്മൂക്കയും ബാക്കിയെല്ലാവരും അടിപൊളിയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്.‘- ഗോപി സുന്ദർ പറയുന്നു.

മമ്മൂട്ടി ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഗോപിസുന്ദർ അബ്രഹാമിന്റെ സന്തതികളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. കിടു ഫീലാണ് ചിത്രത്തിനെന്നും ഗോപി സുന്ദർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :