വെറുതെ അല്ല മമ്മൂട്ടി ആഷിഖ് അബുവിന് ഡേറ്റ് കൊടുത്തത്, വെളിപ്പെടുത്തലുമായി കമൽ

മമ്മൂട്ടി ആഷിഖ് അബുവിന് ഡേറ്റ് നല്‍കാന്‍ കാരണം, കമല്‍ പറയുന്നു

aparna shaji| Last Modified വെള്ളി, 29 ജൂലൈ 2016 (12:20 IST)
പുതുമുഖ സംവിധായകർക്ക് ഡേറ്റ് നൽകി അവരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്ന നടനാണ് മമ്മൂട്ടി. ഒരുപാട് നവാഗത സംവിധയകരുടെ സിനിമയിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. അങ്ങനെ മമ്മൂട്ടി ഡേറ്റ് കൊടുത്ത് സ്വതന്ത്ര്യരായ രണ്ട് സംവിധായകർ ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. അത് മറ്റാരുമല്ല, കമലിന്റെ ശിഷ്യന്മാരായ ആഷിഖ് അബുവും ലാൽ ജോസുമാണ്.

തന്റെ ആത്മകഥയായ 'ആത്മാവിന്‍ പുസ്തകത്താളി'ലൂടെ കമലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്റെ രണ്ട് ശിഷ്യന്മാര്‍ക്കാണ് മമ്മൂട്ടി ഡേറ്റ് കൊടുത്തിട്ടുള്ളത്. ലാല്‍ ജോസിനും ആഷിഖ് അബുവിനും. ഇരുവരും വലിയ സംവിധായകരായെന്നും പുസ്തകത്തിൽ എഴുതി.

രാപ്പകലിന്റെ സമയത്ത് ആഷിഖിനെ കുറിച്ച് മമ്മൂട്ടി തന്നോട് ചോദിച്ചു. മിടുക്കനാണെന്ന് താൻ പറഞ്ഞു. എന്നാല്‍ ഞാന്‍ അദ്ദേഹത്തിന് ഓപ്പണ്‍ ഡേറ്റ് കൊടുക്കാന്‍ പോകുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി ആഷിഖിന് ഡേറ്റ് നല്‍കിയത് എന്ന് കമൽ പുസ്തകത്തിൽ പറയുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :