കബാലി ഹിന്ദിയിലേക്ക്, നായകന്‍ അമിതാഭ് ബച്ചന്‍ !

കബാലിയില്‍ ബിഗ്ബി!

Kabali, Amitabh Bachan, BigB, Rajanikanth, Mammootty, Mohanlal, കബാലി, അമിതാഭ് ബച്ചന്‍, ബിഗ്ബി, രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍
Last Modified വ്യാഴം, 28 ജൂലൈ 2016 (21:27 IST)
രജനികാന്തിന്‍റെ കബാലി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതായി വാര്‍ത്ത. മലേഷ്യയിലെ അധോലോകനായകന്‍ കബാലിയായി ഹിന്ദിയില്‍ എത്തുന്നത് സാക്ഷാല്‍ അമിതാഭ് ബച്ചന്‍. ഈ റീമേക്കിന്‍റെ ചര്‍ച്ചകള്‍ അണിയറയില്‍ മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കബാലിയുടെ ഹിന്ദി ഡബ്ബിംഗ് പതിപ്പ് മികച്ച കളക്ഷന്‍ നേടി മുന്നേറുന്നതിനിടെയാണ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കിനായി ബിഗ്ബി തന്നെ എത്തിയിരിക്കുന്നത്. കഥാപശ്ചാത്തലത്തിലും കഥയില്‍ തന്നെയും കാര്യമായ മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഹിന്ദി കബാലി എത്തുക.

മുമ്പ്, ഒട്ടേറെ അമിതാഭ് ബച്ചന്‍ ചിത്രങ്ങള്‍ രജനികാന്ത് തമിഴിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ രജനിച്ചിത്രങ്ങള്‍ ബിഗ്ബി റീമേക്ക് ചെയ്തിട്ടില്ല. കബാലിയിലൂടെ ആ കുറവും നികത്തപ്പെടുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :