മോഹന്‍ലാലിന്‍റെ ഡബ്ബിംഗിന് ഒരു കുഴപ്പവുമില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത!

തെലുങ്ക് സിനിമാലോകം മോഹന്‍ലാല്‍ പിടിച്ചടക്കുമെന്ന് പേടി; ഡബ്ബിംഗ് മോശമെന്ന് മോഹന്‍ലാലിനെതിരെ വാര്‍ത്ത!

Telugu, Mohanlal, Janatha Garage, Manamantha, Vismayam, Kabali, Mammootty,  തെലുങ്ക്, മോഹന്‍ലാല്‍, ജനത ഗാരേജ്, ജനതാ ഗാരേജ്, മനമന്ത, വിസ്മയം, കബാലി, മമ്മൂട്ടി
Last Modified വ്യാഴം, 28 ജൂലൈ 2016 (17:31 IST)
ജനതാ ഗാരേജ് എന്ന തെലുങ്ക് ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ഡബ്ബിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചില തെലുങ്ക് വെബ്‌സൈറ്റുകളിലും മാധ്യമങ്ങളിലും വന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് റിപ്പോര്‍ട്ട്. ആ സിനിമയ്ക്കായി മോഹന്‍ലാല്‍ ഡബ് ചെയ്തെങ്കിലും അത് ശരിയായില്ലെന്നും ഇതോടെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പ്രതിസന്ധിയിലായെന്നുമായിരുന്നു വാര്‍ത്ത.

കൊരട്ടാല ശിവ സംവിധാനം ചെയ്ത ജനതാ ഗാരേജില്‍ മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും ആണ് നായകന്‍‌മാര്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ ഡബ് ചെയ്തത് വളരെ മോശം ക്വാളിറ്റിയിലാണെന്നാണ് ആരോപണം ഉയര്‍ന്നത്. മോഹന്‍ലാലിന്‍റെ തെലുങ്ക് മോഡുലേഷനും ഉച്ചാരണവുമൊക്കെ വളരെ മോശമാണെന്നും ഇതോടെ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായെന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നും മോഹന്‍‌ലാല്‍ ഈ ചിത്രത്തിനായി തന്‍റെ ഡബ്ബിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഓഗസ്റ്റ് രണ്ടാം വാരം മാത്രമേ ഈ സിനിമയുടെ ഡബ്ബിംഗ് മോഹന്‍ലാല്‍ തുടങ്ങുകയുള്ളൂ. ചിത്രത്തിന്‍റെ മലയാളം ടീസറിന്‍റെ ഡബ്ബിംഗ് മാത്രമാണ് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.

മോഹന്‍ലാലിന്‍റെ രണ്ട് തെലുങ്ക് ചിത്രങ്ങളാണ് തുടര്‍ച്ചയായി റിലീസ് ചെയ്യാനൊരുങ്ങുന്നത്. ഇതോടെ തെലുങ്ക് സിനിമാലോകത്ത് മോഹന്‍ലാല്‍ നിര്‍ണായക ശക്തിയായി മാറുമെന്ന് ഭയപ്പെടുന്നവര്‍ അനവധിയുണ്ടെന്നാണ് വിവരം. അത്തരക്കാരുടെ കുപ്രചരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മുമ്പ് സുരേഷ് ഗോപിയുടെ സിനിമകള്‍ക്ക് തെലുങ്ക് മേഖലയില്‍ അപ്രഖ്യാപിത വിലക്ക് നേരിട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :