"എനിക്ക് ടെൻഷനുണ്ടായിരുന്നു, പക്ഷേ മമ്മൂക്കയുടെ സ്‌നേഹപൂര്‍വമായ സമീപനം ലൊക്കേഷൻ കൂടുതൽ കംഫർട്ടബിളാക്കി"; ആന്‍സണ്‍ പോൾ

മമ്മൂക്കയുടെ സ്‌നേഹപൂര്‍വമായ സമീപനം ലൊക്കേഷൻ കൂടുതൽ കംഫർട്ടബിളാക്കി; ആന്‍സണ്‍ പോൾ

Rijisha M.| Last Updated: ശനി, 2 ജൂണ്‍ 2018 (13:17 IST)
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികളില്‍ ഫിലിപ്പ് അബ്രഹാം എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യുവനടന്‍ ആന്‍സണ്‍ പോളാണ്‍. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയുമൊത്തുള്ള ആദ്യ ചിത്രത്തിന്റെ അനുഭവം താരം പങ്കുവച്ചിരുന്നു.

"ഇന്ത്യ മുഴുവന്‍ അറിയുന്നതും ആദരിക്കുന്നതുമായ ഒരു ആക്ടിങ് ലെജന്റിന്റെ കൂടെ അഭിനയിക്കുന്നതോർത്ത് ടെൻഷനടിച്ചിരുന്നു. കുട്ടിക്കാലം മുതൽ കണ്ടുവളർന്നതാണ് മമ്മൂട്ടിയെന്ന താരത്തെ. ഏതൊരു പുതുമുഖ താരത്തെയും പോലെ തന്നെ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതോർത്ത് ടെൻഷനുണ്ടായിരുന്നു. എന്നാല്‍ എന്നെ ലൊക്കേഷനില്‍ കൂടുതല്‍ കംഫര്‍ട്ടബിളാക്കി നിര്‍ത്തണമെന്ന നിര്‍ദ്ദേശം മമ്മൂക്ക നേരത്തെ തന്നെ സംവിധായകന് കൊടുത്തിരുന്നു, എന്നോടുള്ള മമ്മൂക്കയുടെ സ്‌നേഹപൂര്‍വമായ സമീപനം ലൊക്കേഷനില്‍ കുറെ കൂടി കംഫര്‍ട്ടാക്കുന്ന രീതിയിലായിരുന്നുവെന്നും" ആൻസൺപോൾ പറഞ്ഞു.

ചിത്രത്തിന്റെ പ്രതീക്ഷ സംവിധായകന്‍ ഷാജി പാടൂര്‍ ആണ്. 22 വര്‍ഷത്തെ കാത്തിരിപ്പിനും ശ്രമങ്ങള്‍ക്കും ഒടുവിലാണ് ഷാജി ഒരു സിനിമ സംവിധാനം ചെയ്യാ‌മെന്ന് ഉറപ്പിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വില കൂടിയ അസോസിയേറ്റ് ഡയറക്ടര്‍ ആണ് ഷാജി. സംവിധായകര്‍ക്കും നടന്മാര്‍ക്കും ഏറെ ബഹുമാ‍നമുള്ള ഒരാൾ‍.

മമ്മൂട്ടി ഈ സിനിമയില്‍ പൊലീസ് വേഷമാണ് ചെയ്യുന്നത്. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. റഫീക്ക് അഹമ്മദ് വരികളെഴുതുന്നു. മമ്മൂട്ടി ഒരുപാട് പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സ്റ്റൈലിഷ് പൊലീസായിരിക്കും ഈ സിനിമയിലേതെന്ന് ഉറപ്പ്. ആരാധകർ ചിത്രത്തിന്റെ റിലീസിന് വേണ്ടി കട്ട വെയിറ്റിംഗിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :