കണ്ണീരും രക്തവും വീണ ചരിത്രത്തിലൂടെ മമ്മൂട്ടി; മാമാങ്കത്തിന്റെ രഹസ്യങ്ങള്‍ പറഞ്ഞ് സംവിധായകന്‍

കണ്ണീരും രക്തവും വീണ ചരിത്രത്തിലൂടെ മമ്മൂട്ടി; മാമാങ്കത്തിന്റെ രഹസ്യങ്ങള്‍ പറഞ്ഞ് സംവിധായകന്‍

Sajeev Pillai , Mammootty , Mamangam Shooting , സജീവ് പിള്ള , സിനിമ , മമ്മൂട്ടി , ഫേസ്‌ബുക്ക് , മാമാങ്കം , ചരിത്രസിനിമ
കൊച്ചി| jibin| Last Modified ഞായര്‍, 17 ജൂണ്‍ 2018 (15:13 IST)
ചരിത്ര സിനിമകളുടെ താരരാജാവാണ് മമ്മൂട്ടിയെന്ന മഹാപ്രതിഭ. എന്നും വേഷപ്പകര്‍ച്ചകളില്‍ നിറഞ്ഞാടുന്ന മമ്മൂട്ടിയെ നായകനാക്കി അണിയിച്ചൊരുക്കുന്ന ബിഗ്ബജറ്റ് ചരിത്ര സിനിമയാണ് മാമാങ്കം.

സിനിമാ ലോകവും മമ്മൂട്ടി ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാമാങ്കത്തില്‍ മമ്മൂട്ടി അത്ഭുതകരമായ പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നതെന്ന് സംവിധായകന്‍ സജീവ് പിള്ള വ്യക്തമാക്കി. തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സജീവ് പിള്ളയുടെ പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

പ്രിയപ്പെട്ടവരെ,

നമ്മുടെ പടത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളും പൂർത്തിയായി. ആക്ഷന് മുൻതൂക്കമുണ്ടായിരുന്നു ഒന്നാം ഷെഡ്യൂളിൽ. തികച്ചും വിഭിന്നമായിരുന്നു ഈ ഷെഡ്യൂൾ. പ്രതികൂലമായിരുന്ന പരിതസ്ഥിതിയിൽ തുടങ്ങേണ്ടി വന്നെങ്കിലും പൂർത്തീകരിക്കാൻ കഴിയുകയും ചെയ്തു.

ആരാധിക്കപ്പെടുന്ന മഹാധീരന്മാരുടെ ചരിത്രത്തോടൊപ്പമാണ് യാത്രയെങ്കിലും വലിയ ചരിത്രമുഹൂർത്തങ്ങളിലെ ഒറ്റപ്പെട്ട നിലപാടുകളുടെ സുധീരതയും സ്ഥൈര്യവും കൂടിയാണ് ഈ സിനിമയിലെ ഭൂമിക. അവിടെ ഒറ്റപ്പെടുന്നവരുടെ ജീവിതാവസ്ഥകളും.

അവിടെയാണ്, സൂഷ്മതകളിൽ അസാധാരണമായ ശ്രദ്ധവച്ച്, ഒരു മഹാനടൻ വിവിധങ്ങളായ വികാരങ്ങളുടെ വലിയ ദേശത്ത് സിനിമയെ നയിക്കുന്നത്. അദ്ദേഹത്തിന്റെ സ്ക്രീൻ ഇമേജിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വേഷപ്പകർച്ചകൾക്ക്, മമ്മൂക്കയോട് എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. സൂക്ഷ്മഭാവങ്ങളിലെ അസാധാരണ ശ്രദ്ധ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവിശ്വസനീയമായ ആ സൂക്ഷ്മാഭിനയം എനിക്ക് ഒരുപാട് ധൈര്യം തരുന്നു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന, രസിപ്പിക്കുന്ന, നമ്മുടെ മണ്ണിലും വേരുകളിലും ചരിത്രത്തിലും തന്നെ നിൽക്കുന്നതാവണം ഈ സിനിമ.

കണ്ണീരും രക്തവും വീണുകിടക്കുന്ന ചരിത്രത്തിന്റെ ഏടുകളിലൂടെയാണ് യാത്ര. അത്ര എളുപ്പമാവില്ല ഒന്നും. വലിയ ആക്ഷനും വലിയ വികാരങ്ങളും ഉറച്ച വിശ്വാസവും അനിവാര്യം. വാർപ്പ് മാതൃകകളിൽ നിന്ന് വ്യത്യസ്തമായ, ആക്ഷനിലൂടെയും വൈകാരിക തീവ്രതകളിലൂടെയും കടന്ന് പോകുന്ന ഈ വലിയ സിനിമയുടെ സ്ക്രിപ്ടിനെ പൂർണ്ണബോധ്യത്തോടെ ഏറ്റെടുത്ത പ്രിയപ്പെട്ട വേണു സാറിന്റെ പിന്തുണ തന്നെയാണ് ഏറ്റവും പ്രധാനം. നന്ദി.

ഒപ്പം നിൽക്കുന്ന അനവധി പേരുടെ ശക്തിയിലും ഊർജ്ജത്തിലും മാത്രമാണ് ഓരോ നിമിഷവും നിൽക്കുന്നതും. ഒരുപാട് നാളത്തെ യാത്രയും പ്രയത്നവും കാത്തിരിപ്പുമാണ്. ഇതേ വരെയുള്ള വഴികളൊന്നും അനായാസമായിരുന്നില്ല..... ഇനിയും പോകാനുമുണ്ട്. പകുതിയിലും അല്പമധികം...


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :