ഉറപ്പിക്കാം അല്ലേ... 100 കോടി? ‘അബ്രഹാമിന്‍റെ സന്തതികള്‍’ ബമ്പര്‍ ഹിറ്റ്; ആദ്യദിനത്തില്‍ കോടികള്‍ വാരുന്നു!

അബ്രഹാമിന്‍റെ സന്തതികള്‍, അബ്രഹാമിന്‍റെ സന്തതികള്‍ നിരൂപണം, മമ്മൂട്ടി, ഡെറിക് ഏബ്രഹാം, ഹനീഫ് അദേനി, ഷാജി പാടൂര്‍, രണ്‍ജി പണിക്കര്‍, Abrahaminte Santhathikal, Abrahaminte Santhathikal Film Review, Abrahaminte Santhathikal Malayalam Movie Review, Abrahaminte Santhathikal Review, Mammootty, Derick Abraham, Haneef Adeni
BIJU| Last Modified ശനി, 16 ജൂണ്‍ 2018 (17:54 IST)
ഇതുപോലൊരു വിജയം സമീപകാലത്തെങ്ങുമുണ്ടായിട്ടില്ല. മമ്മൂട്ടി ആരാധകരും അല്ലാത്തവരും തിയേറ്ററുകള്‍ പൂരപ്പറമ്പാക്കുകയാണ്. അബ്രഹാമിന്‍റെ സന്തതികള്‍ മാസ് ഹിറ്റ്. ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ 100 കോടി ക്ലബിലേക്കുള്ള രണ്ടാമത്തെ സിനിമയായിരിക്കുമെന്ന സൂചനകളാണ് ബോക്സോഫീസ് നല്‍കുന്നത്.

ഹനീഫ് അദേനിയുടെ തിരക്കഥയും ഷാജി പാടൂരിന്‍റെ സംവിധാനവും മമ്മൂട്ടിയുടെ അഡാറ്‌ പ്രകടനവുമാണ് ‘അബ്രഹാമിന്‍റെ സന്തതിക’ളെ ചരിത്രവിജയമാക്കി മാറ്റുന്നത്. പുലിമുരുകന് ശേഷം ഇതുപോലൊരു മാസ് ഓപ്പണിംഗിന് കേരളക്കര സാക്‍ഷ്യം വഹിച്ചിട്ടില്ല.

ഡെറിക് ഏബ്രഹാം എന്ന പൊലീസ് ഓഫീസറായി മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്ന സിനിമ ആദ്യ ദിനം തന്നെ കുടുംബപ്രേക്ഷകരും ഏറ്റെടുത്തു. മലയാളം ബോക്സോഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ ആദ്യദിനം കളക്ഷനിലേക്കാണ് ചിത്രം കുതിക്കുന്നത്.

ഹനീഫ് അദേനിയുടെ ഗ്രേറ്റ്ഫാദര്‍ ആയിരുന്നു 50 കോടി ക്ലബില്‍ ഇടം നേടിയ ആദ്യ മമ്മൂട്ടിച്ചിത്രം. അദേനി തിരക്കഥയെഴുതിയ രണ്ടാമത്തെ സിനിമ മമ്മൂട്ടിയെ 100 കോടി ക്ലബിലേക്ക് നയിക്കുകയാണ്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും ആദ്യദിനം തന്നെ എക്സ്ട്രാ ഷോകള്‍ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :