‘മമ്മൂക്ക മുത്താണ്’ - ഡെറിക് എബ്രഹാമിനെ ഏറ്റെടുത്ത് അരുൺ ഗോപിയും

ആയിരങ്ങൾക്ക് സിനിമയെ സ്നേഹിച്ച് കാത്തിരിക്കാനുള്ള പ്രചോദനമാണ് ഈ സിനിമ: അരുൺ ഗോപി

അപർണ| Last Modified ശനി, 16 ജൂണ്‍ 2018 (14:40 IST)
22 വർഷത്തെ കാത്തിരിപ്പിനും അനുഭവ പരിചയത്തിനും ശേഷം സഹസംവിധായകൻ ആയിരുന്നു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഡെറിക് എബ്രഹാം എന്ന ഐ പി എസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി എത്തുന്ന ഈ ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

ചിത്രത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. ആരാധകരും പ്രേക്ഷകരും ഡെറികിന്റെ വരവ് ഏറ്റെടുത്തുവെന്ന് വ്യക്തം. ചിത്രത്തിന് ആശംസകൾ നേർന്നവരുടെ കൂട്ടത്തിൽ രാമലീലയുടെ സംവിധായകൻ അരുൺ ഗോപിയും ഉണ്ടായിരുന്നു.

അരുൺ ഗോപിയുടെ വാക്കുകൾ:

ഈ ആരവങ്ങൾ ആഘോഷതിമിർപ്പുകൾ ഇതൊരു കാവ്യനീതിയാണ്.... സിനിമയെ നെഞ്ചിലേറ്റി നടന്ന ഷാജി പാടൂർ എന്ന മനുഷ്യനോട് മലയാള കാട്ടുന്ന കാവ്യനീതി!!! ഇത് വെറുമൊരു വിജയമല്ല, ഇതൊരു വിശ്വാസമാണ് പ്രചോദനമാണ്... ആയിരങ്ങൾക്ക് സിനിമയെ സ്നേഹിച്ചു കാത്തിരിക്കാനുള്ള പ്രചോദനം!!!
‘ മമ്മൂക്ക മുത്താണ് ‘ അങ്ങയുടെ ആ മനസ്സില്ലെങ്കിൽ ഇങ്ങനെ ഒരു ആൾക്കൂട്ടം ഷാജിയേട്ടന് ചുറ്റും സംഭവിക്കില്ലായിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :