ബിഗ് കാൻവാസിലൊരുങ്ങുന്ന മാമാങ്കം, നീരജും ധ്രുവും അതിഥി താരങ്ങൾ അല്ല!

ബുധന്‍, 7 ഫെബ്രുവരി 2018 (15:23 IST)

നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം യുവതാരങ്ങളും. നീരജ് മാധവും ക്വീന്‍ സിനിമയിലെ നായകന്‍ ധ്രുവനും ചിത്രത്തിൽ അഭിനയിക്കുന്നു. സിനിമയുടെ ആദ്യഘട്ടചിത്രീകരണം അടുത്ത ആഴ്ച ആരംഭിക്കും. 
 
ക്വീന്‍ സിനിമയിലെ നായകനായ ധ്രുവനും നീരജിനും മുഴുനീള വേഷം തന്നെയാണ് ചിത്രത്തില്‍ ഉള്ളതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കര്‍ണന്‍ സിനിമയുടെ നിര്‍മാതാവ് വേണു കുന്നംപള്ളിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഇവരെ കൂടാതെ പുതുമുഖങ്ങളും വലിയ താരങ്ങളും മമ്മൂട്ടിക്കൊപ്പം മാമാങ്കത്തിലെത്തും.
 
'ചന്തു'വിനെയും ‘പഴശ്ശിരാജ’യെയുമൊക്കെ അനശ്വരമാക്കിയ മമ്മൂട്ടിയുടെ ചരിത്രപ്രാധാന്യമുള്ള കഥാപാത്രമായിരിക്കും മാമാങ്കത്തില്‍ കാണാന്‍ കവിയുക. 7ആം നൂറ്റാണ്ടിലെ ചാവേര്‍ പോരാട്ടത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്.
 
പന്ത്രണ്ടു വര്‍ഷത്തെ ഗവേഷണത്തിനുശേഷം നവാഗതനായ സജീവ് പിള്ള ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്തെന്നും മാമാങ്കം എന്ന ശീര്‍ഷകം ഉപയോഗിക്കാന്‍ അനുമതി നല്‍കിയ നവോദയയോട് നന്ദിയുണ്ടെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് തമിഴിലും തെലുങ്കിലും, പുലിമുരുകന്‍ ഇഫക്‍ട് തുടരും!

പുലിമുരുകന്‍ തമിഴിലും തെലുങ്കിലും സൃഷ്ടിച്ച ഓളം നമ്മള്‍ കണ്ടതാണ്. തെലുങ്കില്‍ മന്യം പുലി ...

news

സെൽഫി എടുക്കാൻ വന്ന കുട്ടിയുടെ മൊബൈൽ എറിഞ്ഞുടച്ച് നടിയുടെ അഹങ്കാരം

സെല്‍ഫിയെടുക്കാന്‍ വന്ന കുട്ടിയുടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ച് തെലുങ്ക് നടി. അനസൂയ ...

news

നടൻ ദിലീപ് വീണ്ടും ദുബായിലേക്ക്

നടൻ ദിലീപ് വീണ്ടും ദുബായിലേക്ക്. ദിലീപിന്റേയും നാദിർഷായുടെയും ഉടമസ്ഥതയിലുള്ള ദേ പുട്ട് ...

news

അരുന്ധതിയാകേണ്ടിയിരുന്നത് മലയാളികളുടെ പ്രിയതാരം!

പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച കഥാപാത്രമാണ് അനുഷ്കയുടെ അരുന്ധതി. അരുന്ധതിയെ ...

Widgets Magazine