അപകടത്തിൽ മരിച്ച ആരാധകന്റെ കുടുംബത്തിന് കൈത്താങ്ങായി മമ്മൂട്ടി!

ചൊവ്വ, 6 ഫെബ്രുവരി 2018 (09:07 IST)

വാഹന അപകടത്തിൽ മരണപ്പെട്ട ആരാധകന്റെ അനിയന്റെ മുഴുവൻ പഠന ചിലവും ഏറ്റെടുത്ത് മമ്മൂട്ടി. ബൈക്ക് അപകടത്തിൽ മരണപ്പെട്ട ഹർഷാദ് പി കെ എന്ന ചെറുപ്പക്കാരന്റെ അനിയന്റെ പഠനച്ചിലവാണ് മമ്മൂട്ടി ഏറ്റെടുത്തത്. കഴിഞ്ഞ ദിവസമാണ് ഹർഷാദ് അപകടത്തിൽ പെട്ട് മരണമടഞ്ഞത്. 
 
ഹർഷാദിന്റെ അനിയന്റെ പഠനച്ചിലവ് മമ്മൂട്ടി ഏറ്റെടുത്ത കാര്യം നടൻ സിദ്ദിഖ് സ്ഥി‌രീകരിച്ചിട്ടുണ്ട്. വലിയ മനസുള്ള നമ്മുടെ സ്വന്തം മമ്മൂക്കയെന്നാണ് സിദ്ദിഖ് പറഞ്ഞത്. നേരത്തേ ഹർഷാദ് മരണമടഞ്ഞപ്പോൾ ഞെട്ടൽ രേഖപ്പെടുത്തി മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും യുവാവിന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.
 
'ഹർഷാദിന്റെ വേര്‍പാടിൽ അതീവ ദു:ഖമുണ്ട്. ഞാൻ എപ്പോഴും അദ്ദേഹത്തിന്റെ സ്നേഹവും ഓൺലൈൻ പിന്തുണയും എല്ലാം കാണാറുണ്ട്. അദ്ദേഹം സ്നേഹമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. ഹർഷാദിന്റെ ആകസ്മിക വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം നിൽക്കുന്നു.' എന്നായിരുന്നു ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചത്. വിശ്വസിക്കാനാകുന്നില്ല ഹർഷാദിന്റെ മരണവാർത്തയെന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കുരീപ്പുഴയ്ക്ക് നേരെ നടന്ന ആക്രമണം; കർശന നടപടി എടുക്കണമെന്ന് പൊലീസിനോട് മുഖ്യമന്ത്രിയുടെ നിർദേശം

കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ നടന്ന ആർ എസ് എസ് ആക്രമണത്തില്‍ കര്‍ശന നടപടി എടുക്കാന്‍ ...

news

കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ ആർ എസ് എസ് ആക്രമണം

കവി കുരീപ്പുഴയ്ക്ക് നേരെ ആര്‍ എസ്എസിന്റെ ആക്രമണം. വടയമ്പാടി ജാതിമതല്‍ സമരം സംബന്ധിച്ച ...

news

ബിനോയ്ക്കെതിരെ കേസ് ഇല്ലെന്ന് ന്യായികരിച്ചതെന്തിനെന്ന് ദേശീയ നേതൃത്വം, വലഞ്ഞ് സംസ്ഥാന നേതൃത്വം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ദുബായ് കേസ് ...

news

നരേന്ദ്രമോദി പലസ്തീനിലേക്ക്, ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം

പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീനിലേക്ക്. ഈ മാസം പത്താം തീയതിയാണ് മോദി പലസ്തീനിലെത്തുക. ...

Widgets Magazine