Last Modified ബുധന്‍, 27 മാര്‍ച്ച് 2019 (17:29 IST)
ഉത്സവസീസണുകള്‍ മമ്മൂട്ടിക്ക് ഹരമാണ്. അതുകൊണ്ടുതന്നെ ഉത്സവസീസണുകളില്‍ അതിനേക്കാള്‍ വലിയ ഉത്സവമായി മമ്മൂട്ടിച്ചിത്രങ്ങളും തിയേറ്ററുകളിലുണ്ടാവുക സാധാരണയാണ്. ഇത്തവണത്തെ വിഷുക്കാലത്തും ഉണ്ട് ഒരു മമ്മൂട്ടി സിനിമ - മധുരരാജ!
ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ഈ ഫണ്‍ എന്‍റര്‍ടെയ്‌നറിലൂടെ ഹോട്ട് ദേവത സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തിലെത്തുന്നു. ചിത്രത്തിന് 30 കോടിയിലധികമാണ് മുതല്‍മുടക്ക്.
വിഷുക്കാലത്ത് മറ്റൊരു കോമഡി ത്രില്ലറും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. നാദിര്‍ഷ സംവിധാനം ചെയ്ത ‘മേരാനാം ഷാജി’. ആസിഫ് അലി, ബിജു മേനോന്‍, ബൈജു എന്നിവര്‍ നായകന്‍മാരാകുന്ന സിനിമ പൂര്‍ണമായും ഒരു ചിരിവിരുന്നാണ്. മേരാനാം ഷാജിയും മധുരരാജയും നേര്‍ക്കുനേര്‍ നിന്നൊരു പോരാട്ടം വിഷുവിന് കാണാം.
ഷാജിയെ
മധുരരാജ അടിച്ചൊതുക്കുമോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്. അന്തിമവിജയം ആര്‍ക്കായിരിക്കും എന്ന് കാത്തിരുന്ന് കാണാം.