''മൈ സ്‌റ്റോറി'യുടെ പരാജയം സംവിധായക പാർവതിയുടെ തലയിൽ വെച്ച് കെട്ടുന്നു': മാലാ പാർവതി

''മൈ സ്‌റ്റോറി'യുടെ പരാജയം സംവിധായക പാർവതിയുടെ തലയിൽ വെച്ച് കെട്ടുന്നു': മാലാ പാർവതി

Rijisha M.| Last Modified ബുധന്‍, 11 ജൂലൈ 2018 (08:52 IST)
'മൈ സ്‌റ്റോറി'യുടെ പരാജയം സംവിധായക പാർവതിയുടെ തലയിൽ വെച്ച് കെട്ടുന്നുവെന്ന് നടി മാലാ പാർവതി. കൂടെ എന്ന ചിത്രം അഞ്ജലി മേനോന്റെ ആണ്. അവരുടെ സിനിമ വിജയിക്കാൻ എന്റെ സഹായം ആവശ്യമില്ല' എന്നും നടി പറയുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, 'കൂടെ'യിലെ ഒരു ഗാനം പുറത്തിറങ്ങിയപ്പോൾ മമ്മൂട്ടിയുടെ ശ്രദ്ധ ക്ഷണിച്ച് മാലാ പാർവതി ഒരു പോസ്‌റ്റ് ഇട്ടിരുന്നു. ഇതിനെതിരെ പ്രതികരിച്ച് ചിലർ വന്നതിന് പിന്നാലെയാണ് മാലാ പാർവതിയുടെ ഈ പ്രതികരണം.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:-

കൂടെ എന്ന ചിത്രം അഞ്ജലി മേനോന്റെ ആണ്. അവരുടെ സിനിമ വിജയിക്കാൻ എന്റെ സഹായം ആവശ്യമില്ല. മൈ സ്റ്റോറിയുടെ സംവിധായിക ആ ചിത്രത്തിന്റെ പരാജയം പാർവ്വതിയുടെ തലയിൽ വെച്ച് കെട്ടുന്നു. അവർക്കെതിരെ നടക്കുന്ന hate campagn കാരണമായി ചൂണ്ടി കാട്ടുന്നു. അതിന്റെ തുടർച്ച പോലെ ഇത് വരുന്നത് ആ വാദത്തിന്റെ ശക്തി കൂട്ടും. ആ സിനിമ ഇത്രയെങ്കിലും ഓടിയത് പാർവ്വതി കാരണമാണ്. അമ്മ എന്ന സംഘടന ഈ വിഷയം ചർച്ച ചെയ്തില്ല. ചെയ്ത വിഷയത്തിലെ അഭിപ്രായം ഞാൻ ഇന്നലെയും കുടി റിപ്പോർട്ടറിൽ പറത്തു. പുച്ഛത്തിന് നന്ദി. അത് കൊണ്ടാണ് ഇത്രയും എഴുതാൻ പറ്റിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :