"അമ്മയെ അറിയാൻ"; ചീത്ത വിളിക്കുന്നവർക്ക് മറുപടിയുമായി ഇടവേള ബാബു

"അമ്മയെ അറിയാൻ"; ചീത്ത വിളിക്കുന്നവർക്ക് മറുപടിയുമായി ഇടവേള ബാബു

തൃശൂർ| Rijisha M.| Last Modified ചൊവ്വ, 10 ജൂലൈ 2018 (10:58 IST)
'അമ്മ' ചെയ്‌ത സേവനങ്ങളുടെ ലിസ്‌റ്റ് നിരത്തി ഇടവേള ബാബു. ഇതെല്ലാം ചെയ്തത് അമ്മയാണെന്നും അത് ഇനിയെങ്കിലും എല്ലാവരും അറിയണമെന്നും
ജനറൽ സെക്രട്ടറി കൂടിയായ ഇടവേള ബാബു പറയുന്നു. "ഈയൊരു യാത്രയിൽ നമുക്കൊന്നിക്കാം.... നിങ്ങളുടെ പ്രാർത്ഥന മാത്രം മതി,
ഞങ്ങൾ പ്രവർത്തിച്ചോളാം" എന്നും ഇടവേള ബാബു പറയുന്നു.

ഇടവേള ബാബുവിന്റെ കുറിപ്പ്:

"അമ്മയെ അറിയാൻ"

"അമ്മ" യിൽ 2018 ജൂലൈ 01 നു
484 അംഗങ്ങൾ ആണുള്ളത്.

ഇതിൽ 248 പുരുഷന്മാരും 236 സ്ത്രീകളും. 112 ഹോണററി അംഗങ്ങളും, 372 ലൈഫ് മെമ്പർമാരും ( ആജീവനാന്ത അംഗങ്ങൾ).

1995 മുതൽ 10 പേർക്ക്
1000 രൂപയിൽ നിന്നും തുടങ്ങിയ കൈനീട്ടം പദ്ധതി ഈ ഓഗസ്റ്റ് 01 മുതൽ 143 പേർക്ക്
മാസം തോറും 5000 രൂപ വീതം മരണം വരെ "കൈനീട്ടം" നൽകുന്നതിലേക്കു എത്തി നിൽക്കുകയാണ്. ഇന്ത്യയിലെ ഒരു ഭാഷയിലും ഇതര സംഘടനകൾ ഇത്രയും വലിയൊരു സഹായം ചെയ്യുന്നതായി അറിവില്ല.
സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന സഹ പ്രവർത്തകർക്കും വളരെ മുതിർന്നവർക്കും
പ്രവേശന ഫീസ് പൂർണമായും ഒഴിവാക്കി "അമ്മ"യിൽ ഹോണററി അംഗത്വം നല്കുന്നതിനോടൊപ്പം കൈനീട്ടം അനുവദിക്കുകയും ചെയ്തു വരുന്നു.

മൂന്നു ലക്ഷം - ഇൻഷുറൻസ് കമ്പനിയും രണ്ടു ലക്ഷം
നൽകുന്നതോടെ അഞ്ചു ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ്
പദ്ധതി വർങ്ങളായി നടപ്പിൽ നടത്തുന്നുണ്ട്. ഇതിനു പുറമെ,
10 ലക്ഷം രൂപയുടെ
അപകട - മരണ ഇൻഷുറൻസ് നൽകുന്നുമുണ്ട്.
കൂടാതെ, അപകടത്തിൽപെട്ട് വിശ്രമകാലയളവിൽ ആഴ്ച തോറും
1500 രൂപ വീതം ഇൻഷുറൻസ് കമ്പനിയിൽ നിന്നും സാമ്പത്തിക സഹായം നൽകുന്നു.

ഇതിനാവശ്യമായ
അംഗങ്ങളുടെ പ്രീമിയം പൂർണമായും "അമ്മ" യാണ് അടക്കുന്നത്. സിനിമ മേഖലയിലെ പലർക്കും (മറ്റു അസോസിയേഷനിൽ ഉള്ളവർക്ക്) സമയാ സമയങ്ങളിൽ
ചികിൽസാ സഹായവും അമ്മ ചെയ്യുന്നു.

പ്രകൃതി ദുരന്ത സാഹചര്യങ്ങൾ വന്നപ്പോൾ എല്ലാം,
സർക്കാറിനോടൊപ്പം കൈകോർത്തു "അമ്മ" ഷോ നടത്തി സാമ്പത്തിക സമാഹരണം നടത്തിക്കൊടുക്കയും, ഒപ്പം "അമ്മ"യുടെ നീക്കിയിരിപ്പിൽ നിന്നും സാമ്പത്തിക സഹായങ്ങൾ നൽകുകയും
ചെയ്തിട്ടുണ്ട്. കാല കാലങ്ങളിൽ ഉണ്ടായിട്ടുള്ള സർക്കാരുകളെ സഹായിക്കേണ്ട സന്നിഗ്ദ്ധ ഘട്ടങ്ങളിലെല്ലാം "അമ്മ" എപ്പോഴും കൂടെ നിന്നിട്ടുണ്ട്.
കാർഗിൽ യുദ്ധം,
ലാത്തൂരിൽ ഭൂമികുലുക്കം -
ഉണ്ടായ സമയം,
സുനാമി പുനരുദ്ധാരണ വേള
എന്നിവയെല്ലാം ഇതിൽ ചിലതു മാത്രം. സദുദ്ദേശപരമായതും സമൂഹത്തിൽ ശ്രദ്ധിക്കേണ്ടതുമായ സർക്കാർ പരസ്സ്യങ്ങളിൽ
ആവശ്യപ്പെടുന്ന "അമ്മ" അംഗങ്ങളെല്ലാം
വേതനം ഒന്നും തന്നെ വാങ്ങാതെ സഹകരിക്കുന്നുണ്ട് .

പരേതനായ ശ്രീ. കൊച്ചിൻ ഹനീഫയുടെ കുട്ടികളുടെ വിദ്യാഭാസ ചെലവ് വഹിക്കുന്നത് അമ്മയാണ്. " അമ്മ വീട് " - എന്ന പദ്ധതിയിലൂടെ
സമൂഹത്തിലെ
തീർത്തും നിർധനരായവർക്കു 5 ലക്ഷം രൂപയുടെ വീട് വെച്ച് കൊടുക്കുന്നു.
കേരളത്തിന്റെ വിവിധയിടങ്ങളിൽ 6 " അമ്മ വീടുകൾ " പൂർത്തീകരിക്കുന്നു,
ഒരെണ്ണത്തിന്റെ താക്കോൽ ദാനം കഴിഞ്ഞു.
6 എണ്ണം പണിപ്പുരയിൽ ആണ്.

സ്പോൺസർമാരുടെ സഹായത്തോടെയുള്ള കാരുണ്യ പദ്ധതിയായ അക്ഷര വീടിലൂടെ 51 പേർക്ക്
വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടും
കേറി കിടക്കാൻ ഒരു കൂര പോലും ഇല്ലാത്തവരെ തിരഞ്ഞെടുത്തു വീട് നിർമിച്ചു കൊടുക്കുന്നു.
ചിലർക്ക് അവർ ആഗ്രഹിക്കുന്ന
സ്ഥലത്തു ഭൂമി വിലക്ക് വാങ്ങി,
വീടുവച്ചു കൊടുക്കുകയുണ്ടായി.
മൂന്നെണ്ണം താക്കോൽ ദാനം കഴിഞ്ഞു, 13
എണ്ണം
പുരോഗമിച്ചു കൊണ്ടിരിക്കുന്നു..
അടുത്ത 10 എണ്ണം
പണി തുടങ്ങുവാൻ പോകുന്നു.
ജി. ശങ്കറിന്റെ രൂപ കല്പനയിൽ ആണ്
സ്നേഹത്തിന്റെ 51 സൗധങ്ങൾ കേരളത്തിന്റെ മണ്ണിൽ പണിയുന്നത്.

തെരുവുകളിൽ അലഞ്ഞു നടക്കുന്ന മാനസിക രോഗികളെയും അസുഖ ബാധിതരേയും
കണ്ടെത്തി അവരെ ശുചിയാക്കി ആശുപത്രികളിൽ എത്തിച്ചു ചികിൽസ നൽകുന്ന തെരുവോരം മുരുകന് തന്റെ സൽക്കർമത്തിനു സഹായകമാകുന്ന രീതിയിൽ "അമ്മ " ശുചി മുറി അടക്കമുള്ള ആധുനിക സൗകര്യത്തോടു കൂടിയ ഒരു ആംബുലൻസ് വാങ്ങി നൽകി. ഈയൊരു യാത്രയിൽ
നമുക്കൊന്നിക്കാം.... നിങ്ങളുടെ പ്രാർത്ഥന മാത്രം മതി,
ഞങ്ങൾ പ്രവർത്തിച്ചോളാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

ആശാ വര്‍ക്കര്‍മാരെ തഴഞ്ഞ് വീണ്ടും കേന്ദ്രം; സുരേഷ് ഗോപി ...

ആശാ വര്‍ക്കര്‍മാരെ തഴഞ്ഞ് വീണ്ടും കേന്ദ്രം; സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടും ഓണറേറിയം കൂട്ടാന്‍ തയ്യാറല്ല
2018 നു ശേഷം ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല

ക്രിപ്റ്റോ കറൻസി തട്ടിപ്പ്: 37 കാരൻ അറസ്റ്റിൽ

ക്രിപ്റ്റോ കറൻസി തട്ടിപ്പ്: 37 കാരൻ അറസ്റ്റിൽ
കാസര്‍കോട് കുമ്പള സ്വദേശി കെ.എ. മുഹമ്മദ് ഇര്‍ഷാദിനെ മലപ്പുറം ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാനെ ജയിലിലേക്ക്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാനെ ജയിലിലേക്ക് മാറ്റി
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ...

Cabinet Meeting Decisions 04-03-2025 : ഇന്നത്തെ ...

Cabinet Meeting Decisions 04-03-2025 :  ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍
1961-ലെ 'ദി കേരള നോണ്‍ ട്രേഡിങ് കമ്പനീസ് ആക്ട്' ഭേദഗതി ചെയ്യുന്നതിനായുള്ള 'കമ്പനീസ് ആക്ട് ...

ആറ്റുകാല്‍ പൊങ്കാല: കളിമണ്‍പാത്ര നിര്‍മ്മാണ വികസന ...

ആറ്റുകാല്‍ പൊങ്കാല: കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പറേഷന്‍ കളിമണ്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നു
ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പറേഷന്‍ കളിമണ്‍ ...