18 ദിവസം കൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി പൂർത്തിയാക്കിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

ഈശോ മറിയം യൗസേപ്പിന്റെ ടീസർ പുറത്തിറങ്ങി

aparna| Last Modified വ്യാഴം, 23 നവം‌ബര്‍ 2017 (14:01 IST)
അങ്കമാലി ഡയറീസിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈ.മ.യൗ ടീസർ പുറത്തിറങ്ങി. ജയസൂര്യയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ടീസർ പുറത്തിറക്കിയത്.

ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ മ യൗ. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പതിനെട്ട് ദിവസം കൊണ്ടായിരുന്നു ലിജോ ജോസ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

കൊച്ചിയായിരുന്നു പ്രധാനലൊക്കേഷൻ. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പി എഫ് മാത്യൂസ് രചന നിർവഹിക്കുന്ന ഹിത്രത്തിന്റെ നിർമാണം രാജേഷ് ജോർജ് കുളങ്ങരയാണ്. ഡിസംബറിൽ ചിത്രം തീയേറ്ററിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :