കെടിഎം ആർസി 300ന് തിരിച്ചടി; അപ്പാച്ചെയുടെ മസിൽ മുഖം ആർആർ 310 വിപണിയിലേക്ക് !

അപ്പാച്ചെയുടെ മസിൽ മുഖം അടുത്ത മാസം

TVS Apache RR 310 , TVS Apache RR , TVS Apache , ടി വി എസ് അപ്പാച്ചെ ആർആർ 310 , ടി വി എസ് അപ്പാച്ചെ ആർആർ , ടി വി എസ് അപ്പാച്ചെ , ബൈക്ക്
സജിത്ത്| Last Modified വ്യാഴം, 23 നവം‌ബര്‍ 2017 (12:49 IST)
ടി വി എസ് അപ്പാച്ചെയുടെ മസിൽ മുഖം അപ്പാച്ചെ ആർ ആർ 310 വിപണിയിലേക്കെത്തുന്നു. അകൂല എന്ന കൺസെപ്റ്റ് മോഡലായി 2016ൽ ഗ്രേറ്റർ നോയിഡയിൽ നടന്ന ഓട്ടോഷോയില്‍ ആദ്യമായി പ്രദർശിപ്പിച്ച ഈ മോഡല്‍ 2017 ഡിസംബർ ആറിന് ഇന്ത്യന്‍ നിരത്തിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

313 സി.സി കരുത്തുള്ള ലിക്വിഡ് കൂൾ ഒറ്റ സിലിണ്ടർ എഞ്ചിനാണ് അപ്പാച്ചെ ആർ.ആർ 310 ന് ടി.വി.എസ് കരുത്തേകുന്നത്. 34 ബി.എച്.പി കരുത്തും 28 എൻ എം കരുത്തുമാണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുക. ആറ് സ്പീഡ് ഗിയർ ബോക്സാണ് ഈ കരുത്തനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 36 കിലോമീറ്ററായിരിക്കും ബൈക്കിന്റെ ഇന്ധനക്ഷമത.

സ്ഥിരയാത്രകൾക്കും ദീർഘദൂരയാത്രകൾക്കും ഒരുപോലെ ക്രമീകരിച്ചിരിക്കുന്ന ബോഡിയാണ് ഈ സ്പോര്‍ട്ട്സ് ബൈക്കിന്റെ പ്രത്യേകത. കെ.ടി.എം ആർ.സി 200, ആർ.സി 390, ബെനലി 302ആർ, കാവസാക്കി നിൻജ 300 എന്നിവയോട് മത്സരിക്കുന്ന ഈ ബൈക്കിന് 1.75 ലക്ഷത്തിനും 2 ലക്ഷത്തിനുമിടയിലായിരിക്കും വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :