അവാര്‍ഡിന് ഭാഗ്യമില്ലെന്ന് പറഞ്ഞ് തിരിഞ്ഞു നടന്നു, ഇത്തവണ അവാര്‍ഡുമായി മുന്നില്‍!

വ്യാഴം, 8 മാര്‍ച്ച് 2018 (14:44 IST)

Widgets Magazine

‘അവാര്‍ഡ് കിട്ടാനൊക്കെ ഒരു ഭാഗ്യം വേണം. മുതിര്‍ന്നവര്‍ പറയാറില്ലേ അതിനൊക്കെ ഒരു യോഗം വേണമെന്ന്. അതുപോലെ തന്നെയാണ് അവാര്‍ഡിന്റെ കാര്യവും. ആ യോഗം ഇല്ലെന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍’. - 2016ലെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ നടന്‍ ഇന്ദ്രന്‍സ് പറഞ്ഞ വാക്കുകളാണിത്. 
 
അവാര്‍ഡിനൊന്നും യോഗമില്ലെന്ന് പറഞ്ഞ് നിരാശനായി പിന്‍‌വാങ്ങിയ അദ്ദേഹത്തെ തേടി ക്രത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഒരുപക്ഷേ, സ്വപ്നമെന്നൊക്കെ തോന്നിയേക്കാം. അവാര്‍ഡ് വൈകിയോ എന്ന ചോദ്യത്തിന് താന്‍ തുടങ്ങിയിട്ടേയുള്ളൂ എന്നാണ് ഇപ്പോള്‍ ഇന്ദ്രന്‍സിന് പറയാനുള്ളത്. 
 
കഴിഞ്ഞ തവണ ലഭിക്കാത്ത അവാര്‍ഡ് ഇത്തവണ അദ്ദേഹത്തിന്റെ വീട്ടിലേക്കെത്തിയത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്. ‘ഇതുവരെ നേട്ടങ്ങള്‍ ഒന്നും ലഭിക്കാത്തതിന് ഇന്ദ്രന്‍സിന് ആരോടും പരിഭവമില്ല. പുതിയ ആള്‍ക്കാര്‍ നന്നായി ചെയ്യുന്നത് കൊണ്ടാകും എന്നിലുള്ള പഴയ ഇമേജ് അവര്‍ക്കിടയില്‍ നിലനില്‍ക്കുന്നതെന്ന്‌ ആയിരുന്നു കഴിഞ്ഞ വര്‍ഷം ഇന്ദ്രന്‍സ് പറഞ്ഞത്. ഒപ്പം, വിനായകനെ അഭിനന്ദിക്കുകയും ചെയ്തു.
 
ഇതേ രീതിയില്‍ തന്നെയായിരുന്നു കഴിഞ്ഞ വര്‍ഷം വിനായകന്റെ അവാര്‍ഡ് നേട്ടവും. കമ്മട്ടിപ്പാടത്തിലെ വിനായകന്റെ മികച്ച അഭിനയം പല അവാര്‍ഡുകളില്‍ നിന്നും തിരസ്‌കരിക്കപ്പെട്ടു ഒടുവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടികയില്‍ ആദ്യം ഇടം നേടിയതും വിനായകനായിരുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

അവാര്‍ഡ് വെളിച്ചെത്തില്‍ മിന്നിത്തിളങ്ങി ടേക്ക് ഓഫ്!

ഇത്തവണത്തെ സംസ്ഥാന അവാര്‍ഡില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടി മഹേഷ് നാരായണന്റെ ടേക്ക് ഓഫ്. ...

news

ദിലീപിന് പിന്നാലെ പ്രണവും നിവിനും!

ദിലീപിനെ നായകനാക്കിയാണ് അരുണ്‍ ഗോപി തന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം മലയാളത്തിന് ...

news

അത്ഭുതം, ഇത് ചരിത്രം! - മറ്റൊരു പുതുമുഖത്തിനും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടം!

പ്രണവ് മോഹന്‍ലാലിന്റെ രണ്ടാം വരവ് നായകനായിട്ടായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ ...

news

പുറത്ത് സൗഹൃദം നടിക്കുന്നവരേക്കാള്‍ സ്നേഹമുള്ളവരായിരുന്നു ജയിലിലുണ്ടായിരുന്നവര്‍: ദിലീപിന്റെ വാക്കുകള്‍ വൈറലാകുന്നു

നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന് ആശംസയും ...

Widgets Magazine