അത്ഭുതം, അവിശ്വസനീയം- 50 കോടി കിലുക്കത്തില്‍ ആദി!

വ്യാഴം, 8 മാര്‍ച്ച് 2018 (11:40 IST)

Widgets Magazine

പ്രണവ് മോഹന്‍ലാലിന്റെ രണ്ടാം വരവ് നായകനായിട്ടായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ ശരിക്കും പ്രണവിന്റെ തലവര വരെ മാറ്റിയെന്ന് പറയാം. ഇനി മറ്റ് സിനിമകളില്‍ അഭിനയിക്കുമോയെന്നും അഭിനയം തുടരുമോയെന്നും ഉറപ്പില്ലാതിരുന്ന പ്രണവിനെ ‘തുടര്‍ന്നും അഭിനയിക്കാം’ എന്ന് ചിന്തിപ്പിച്ചതും ആദി തന്നെ. 
 
ഇപ്പോഴിതാ, മലയാളത്തില്‍ ഒരു യുവതാരത്തിനും അവകാശപ്പെടാന്‍ ആകാത്ത നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രണവ്. പ്രണവിന്റെ ആദി 50 കോടി ക്ലബിലേക്കെത്തുന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രം പുറത്തിറങ്ങി 50 ദിവസങ്ങള്‍ പോലും പിന്നിടുന്നതിന് മുന്‍പാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
 
ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി ഇപ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞോടുന്നുണ്ട്. ദിവസേന 190 ഷോകള്‍ ഇപ്പോഴും ആദിയ്ക്കുണ്ടെന്നാണ് സിനിമയുടെ പിആര്‍ എക്‌സിക്യൂട്ടീവുകള്‍ നല്‍കുന്ന വിവരം. കുറച്ച് ദിവസത്തിനകം ആദി 50 കോടി ക്ലബില്‍ കയറു‌മെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍, ഒരു പുതുമുഖ നായകന്റെ ചിത്രം 50 കോടി ക്ലബില്‍ എത്തുക എന്നത് മലയാളത്തില്‍ ആദ്യത്തെ സംഭവമാണ്.
 
ഇതിനോടകം തന്നെ പ്രണവിനെ നായകനാക്കി കൊണ്ടുള്ള രണ്ടാമത്തെ ചിത്രവും പ്രഖ്യാപിച്ചു കഴിഞ്ഞു. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. രാമലീലയെന്ന ബം‌ബര്‍ ഹിറ്റിനുശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇർഫാൻ ഖാന് പിടിപ്പെട്ട മാരകരോഗം തലച്ചോറിലെ ക്യാൻസറോ?

ദേശീയ മാധ്യമങ്ങളിലെല്ലാം ഇപ്പോൾ നടന്‍ ഇർഫാൻ ഖാന് പിടിപ്പെട്ട രോഗമേതെന്ന ചര്‍ച്ചകളാണ്. ...

news

ബിജെപിയുടെ യഥാര്‍ത്ഥ മുഖമാണ് ഇപ്പോള്‍ കാണുന്നത്: ജയരാജന്‍

ബിജെപിയുടെ യഥാര്‍ത്ഥ മുഖമാണ് ത്രിപുരയില്‍ വ്യക്തമാകുന്നതെന്ന് സിപിഎം നേതാവും ...

news

നഷ്‌ടമായത് 9000 രൂപ, ദേഷ്യം സഹിക്കാനാകാതെ യുവാവ് ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കു​ത്തി​ക്കൊന്നു

പണം തട്ടിയെടുത്ത ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കു​ത്തി​ക്കൊന്ന യുവാവ് അ​റ​സ്റ്റി​ൽ. ...

news

ഒടുവില്‍ മഹാത്മാഗാന്ധിക്ക് നേരേയും! - ഇന്ത്യയെ ഇല്ലാതാക്കുകയാണോ ബിജെപിയുടെ ലക്ഷ്യം?

ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുന്ന കാലം വിതൂരമല്ലെന്നാണ് സംഘപരിവാര്‍ ...

Widgets Magazine