Last Modified ചൊവ്വ, 9 ഏപ്രില്‍ 2019 (09:10 IST)
42-മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍ 2018 ലെ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടി. ഷാജി എന്‍ കരുണാണ് മികച്ച സംവിധായകന്‍. (ചിത്രം: ഓള്). ഒടിയനിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി. നിമിഷ സജയന്‍ (ഒരു കുപ്രസിദ്ധ പയ്യന്‍), അനുശ്രീ (ആദി, ആനക്കള്ളന്‍) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു.
മികച്ച രണ്ടാമത്തെ ചിത്രം : ജോസഫ് (എം.പത്മകുമാര്‍)
മികച്ച രണ്ടാമത്തെ നടന്‍ : ജോജു ജോര്‍ജ്ജ് (ചിത്രം : ജോസഫ്)
മികച്ച രണ്ടാമത്തെ നടി : ഇനിയ (ചിത്രം:പരോള്‍, പെങ്ങളില)
മികച്ച ബാലതാരം : മാസ്റ്റര്‍ റിതുന്‍ (ചിത്രം : അപ്പുവിന്റെ സത്യാന്വേഷണം) ബേബി അക്ഷര കിഷോര്‍ (പെങ്ങളില, സമക്ഷം)
മികച്ച തിരക്കഥാകൃത്ത് : മുബിഹഖ് (ചിത്രം : ഖലീഫ)
മികച്ച ഗാനരചയിതാവ് : രാജീവ് ആലുങ്കല്‍ (ചിത്രം: മരുഭൂമികള്‍, ആനക്കള്ളന്‍)
മികച്ച സംഗീത സംവിധാനം : കൈലാസ് മേനോന്‍ ( ചിത്രം : തീവണ്ടി)
മികച്ച പശ്ചാത്തല സംഗീതം: ഐസക് തോമസ് കൊട്ടുകാപ്പള്ളി (ഓള്)
മികച്ച പിന്നണി ഗായകന്‍ : രാകേഷ് ബ്രഹ്മാനന്ദന്‍ (ഗാനം: ജീവിതം എന്നും…, ചിത്രം: പെന്‍ മസാല)
മികച്ച പിന്നണി ഗായിക : രശ്മി സതീശന്‍ (ഗാനം: ഈ യാത്ര…, ചിത്രം: ഈ മഴനിലാവില്‍)