ഇത് ചരിത്രം; 8 ദിവസം, 100 കോടി ക്ലബിൽ! - ലൂസിഫർ തേരോട്ടം

ഇന്ത്യൻ സിനിമ വ്യവസായം ഒന്നടങ്കം “ലൂസിഫ”റിനെ ഉറ്റു നോക്കുന്നു...

Last Modified തിങ്കള്‍, 8 ഏപ്രില്‍ 2019 (17:48 IST)
പ്രിഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നു. റിലീസ് ചെയ്ത വെറും 8 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇതാദ്യമായിട്ടാണ് ഒരു മലയാള ചിത്രത്തിനു ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കാൻ സാധിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ആശിർവാദ് സിനിമാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ടവരേ, വളരെ സന്തോഷമുള്ള ഒരു വാർത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ “ലൂസിഫർ” എന്ന നൂറു കോടി ഗ്രോസ് കളക്ഷൻ എന്ന മാന്ത്രിക വര ലോക ബോക്സോഫിസിൽ കടന്നു എന്നറിയിച്ചുകൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിൽ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കളക്ഷൻ വിവരങ്ങൾ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങൾ പങ്കുവയ്ക്കുന്നത്.

കാരണം, മലയാള സിനിമയുടെ ഈ വൻ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്നേഹവും നിങ്ങൾ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് ‘ലൂസിഫർ’ നടത്തിക്കൊണ്ടിരിക്കുന്നത്.
നിങ്ങളെയേവരെയും ഈ സിനിമയിലൂടെ രസിപ്പിക്കാൻ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങൾക്ക്. ഇന്ത്യൻ സിനിമ വ്യവസായം ഒന്നടങ്കം “ലൂസിഫ”റിനെ ഉറ്റു നോക്കുന്ന ഈ വേളയിൽ, നമുക്ക് ഏവർക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :