'മമ്മൂക്ക ഹലോ പറഞ്ഞു, മറുപടി പറയാനാകാതെ വിറച്ച് സണ്ണി ലിയോൺ’ - വൈറലായി ഉദയകൃഷ്ണയുടെ വാക്കുകൾ

‘അവരൊക്കെ മലയാളത്തിലേക്കു വരുമോ’, മമ്മൂക്ക ചോദിച്ചു - സണ്ണി ലിയോൺ മധുരരാജയിലെത്തിയത് ഇങ്ങനെ?

Last Modified തിങ്കള്‍, 8 ഏപ്രില്‍ 2019 (10:26 IST)
നീണ്ട 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം വൈശാഖ് - മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുകയാണ് മധുരരാജയിലൂടെ. മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോണും ചിത്രത്തിൽ ഒരു ഐറ്റം ഡാൻസ് അവതരിപ്പിക്കുന്നുണ്ട്. തുടക്കത്തിൽ ചിലരൊക്കെ ഇതിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരുന്നു. മമ്മൂട്ടിയെ പോലൊരു നടന്റെ സിനിമയിൽ എന്തിനു എന്നാണ് പലരും ചോദിച്ചത്. അതിനെപ്പറ്റി മനസ് തുറക്കുകയാണ് ഉദയകൃഷ്ണ .

ചിത്രത്തിൽ ഒരു ഐറ്റം നമ്പർ ഉണ്ടെന്നുള്ളത് നേരത്തേ തീരുമാനിച്ചതാണ്. ആരാകണം ഡാൻസർ എന്ന് ആലോചിച്ച് ഒടുവിൽ എത്തിയത് സണ്ണിയുടെ പേരിലാണ്. നോക്കിയപ്പോൾ അവരാണ് ടോപ്പ്. മമ്മൂട്ടി എങ്ങനെ പ്രതികരിക്കുമെന്ന് പേടിയുണ്ടായിരുന്നു. എന്നാൽ, ‘‘അവരൊക്കെ മലയാളത്തിലേക്കു വരുമോ’’ എന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. കൂടെ അഭിനയിക്കുന്നവർ ആരായാലും അവരെ ബഹുമാനത്തോടെ കാണുന്ന നടനാണ് മമ്മൂട്ടി.- ഉദയകൃഷ്ണ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഷൂട്ടിംഗിന് വരുന്നതിനു മുന്നേ തന്നെ മമ്മൂട്ടിയെ കുറിച്ച് നന്നായി പഠിച്ചിട്ടാണ് സണ്ണി എത്തിയത്. ചൂടൻ പ്രകൃതക്കാരനാണെന്നും സ്ത്രീകളോട് തീരെ അടുത്തിടപെടാത്ത ആളാണ് എന്നുമൊക്കെയായിരുന്നു പലയാളുകളിൽ നിന്നായി അവർ അറിഞ്ഞത്. മാത്രമല്ല മൂന്ന് നാഷനൽ അവാർഡ് വാങ്ങിയ മഹാനായ നടനുമാണദ്ദേഹം. അങ്ങനെയുള്ള അദ്ദേഹത്തിന്റെ സിനിമയിൽ ഒരു ഐറ്റം നമ്പറിന് എന്താണ് പ്രസക്തി എന്ന സംശയവും അവർക്കുണ്ടായിരുന്നു.

അവർ സെറ്റിലെത്തി പെട്ടന്ന് തന്നെ എല്ലാവരുമായി അടുത്തു. രണ്ടാമത്തെ ദിവസമാണ് മമ്മൂട്ടി ലൊക്കേഷനിലേക്ക് വരുന്നത്. അതും 25 പവൻ തൂക്കം വരുന്ന സ്വർണമാലയും സിംഹത്തല കൊത്തിയ വളയും കപ്പട മീശയും എല്ലാംകൂടി ഒരു രാജാപ്പാട്ട് ലുക്കിൽ. മധുരരാജയുടെ ലുക്ക് കണ്ട് സണ്ണി ഞെട്ടി. അവരുടെ കാലുരണ്ടും കൂട്ടിയിടിക്കാൻ തുടങ്ങി. അദ്ദേഹം അടുത്തേക്കു വന്ന് ഹലോ എന്നു പറഞ്ഞപ്പോൾ, മറുപടി പറയാനാവാതെ അവരുടെ ചുണ്ടുകൾ വിറയ്ക്കുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു.

‘പിന്നീട് ഞങ്ങളൊക്കെ മമ്മുക്കയോട് അടുത്തിടപഴകുന്നതുകണ്ടപ്പോഴാണ് അവരുടെ പേടി പോയത്. എന്തായാലും മൂന്നുദിവസം കൊണ്ട് ലൊക്കേഷനിൽ എല്ലാവരെയും അവർ കയ്യിലെടുത്തു. ടിക് ടോക്കും ഡബ് സ്മാഷും മറ്റുമായി വലിയ ആഘോഷമായിരുന്നു അവിടെ. മമ്മുക്ക വരുമ്പോൾ മാത്രമേ അവിടം നിശബ്ദമായുള്ളു.’ - ഉദയകൃഷ്ണ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :