എൻ‍ടി രാമ റാവുവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിൽ 'സാവിത്രി'യായി വീണ്ടും കീർത്തി

എൻ‍ടി രാമ റാവുവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിൽ 'സാവിത്രി'യായി വീണ്ടും കീർത്തി

Rijisha M.| Last Updated: ബുധന്‍, 4 ജൂലൈ 2018 (11:59 IST)
കീർത്തി സുരേഷ് സാവിത്രിയായി ജീവിച്ച് തിയേറ്ററുകൾ കീഴടക്കിയ ചിത്രമാണ് 'മഹാനടി'. കീർത്തി സുരേഷിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ. കീർത്തിയുടെ അഭിനയ മികവിനെ പുകഴ്‌ത്തിക്കൊണ്ട് നിരവധിപേർ രംഗത്തെത്തുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ താരം വീണ്ടും സാവിത്രിയുടെ വേഷം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയും തെലുങ്ക് സൂപ്പര്‍താരവുമായിരുന്ന എൻ‍ടി രാമ റാവുവിന്റെ ജീവിത കഥ പറയുന്ന സിനിമയിലാണ് നടികര്‍തിലകമായി കീര്‍ത്തി വീണ്ടുമെത്തുന്നത്. എന്‍ടിആറിന്റെ ധാരാളം സിനിമകളില്‍ നായികയായി സാവിത്രി അഭിനയിച്ചിട്ടുണ്ട്.

എന്‍ടിആറി മകനും ടോളിവുഡ് സൂപ്പര്‍സ്റ്റാറുമായ നന്ദമുരി ബാലകൃഷ്ണയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എന്‍ടിആറിന്റെ ഭാര്യ ബസവതാരകമായി വിദ്യാബാലനും മരുമകന്‍ ചന്ദ്രബാബു നായിഡുവായി റാണ ദഗ്ഗുബതിയും വേഷമിടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :