സാമി സ്ക്വയർ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി

സാമി സ്ക്വയർ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ

Rijisha M.| Last Updated: ഞായര്‍, 20 മെയ് 2018 (12:33 IST)
വിക്രത്തിന്റെ സാമി സ്‌ക്വയറിന്റെ ഫസ്‌റ്റ്ലുക്ക് മോഷൻ പോസ്‌റ്റർ പുറത്തിറങ്ങി. 2003-ൽ റിലീസ് ചെയ്‌ത സൂപ്പർഹിറ്റ് ചിത്രം സാമിയുടെ തുടർഭാഗമാണ് സാമി സ്‌ക്വയർ. ആദ്യഭാഗത്തിന്റെ സംവിധായകൻ ഹരി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.

ഷിബു തമീൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക. പ്രഭു, ബോബി സിംഹ, ജോൺ വിജയ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനിമയിലെ വിക്രത്തിന്റെ ലുക്കും സമൂഹമാധ്യമങ്ങളിൽ ഇതിനകം തന്നെ ചർച്ചയായിരുന്നു. ആദ്യ ചിത്രത്തെ വെല്ലുന്ന ആക്​ഷൻ രംഗങ്ങളും ഡയലോഗുകളുമായിരിക്കും സാമിയുടെ രണ്ടാം ഭാഗത്തിന്റെ പ്രത്യേകത. സംഗീതം ദേവി ശ്രീ പ്രസാദ് ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :