‘മഞ്ഞില്‍ കുളിച്ച്’; കളിയച്ചനിലെ മനോഹര ഗാനം

Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (17:12 IST)



പ്രശസ്ത കവി പി കുഞ്ഞിരാമൻ നായരുടെ എന്ന കവിതയെ ആധാരമാക്കി ഫാറൂഖ് അബ്ദുൾ റഹ്മാൻ സംവിധാനം ചെയ്ത ചിത്രമായ കളിയച്ഛൻ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. ബിജിബാലിന് മികച്ച പശ്ചാത്തല സംഗീതജ്ഞനുള്ള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിക്കൊടുത്ത ചിത്രമാണ് കളിയച്ഛൻ. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. റഫീഖ് അഹമ്മദാണ് വരികൾ എഴുതിയിരിക്കുന്നത്. 2012 ൽ പൂർത്തിയായതാണെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ പ്രദർശനാനുമതി ലഭിച്ചിരുന്നില്ല. പിന്നീട് നിരവധി പ്രതിഷേധങ്ങൾക്ക് ശേഷം കളിയച്ഛൻ സെപ്റ്റംബറിൽ പ്രദർശനത്തിനെത്തുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :