ഡേവിഡ് നൈനാനെ പൊട്ടിക്കാൻ കരികാലന് കഴിഞ്ഞില്ല, കാലയുടെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

വെള്ളി, 8 ജൂണ്‍ 2018 (11:48 IST)

Widgets Magazine

പാ രഞ്ജിത് സംവിധാനം ചെയ്ത് രജനികാന്ത് നായകനായ ‘കാലാ’ ആഗോള ബോക്‌സ് ഓഫീസില്‍നിന്ന് ആദ്യദിനം നേടിയത് 50+ കോടി രൂപ. പാ രഞ്ജിത്- രജനികാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങിയ രണ്ടാമത്തെ ചിത്രമാണിത്. എല്ലായിടത്തുനിന്നും ചിത്രത്തിന് ലഭിക്കുന്നത് പോസിറ്റീവ് മറുപടികളാണ്. 
 
തുടർന്നുള്ള ദിവസങ്ങളിൽ ചിത്രത്തിന് വലിയ കളക്ഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പാ രഞ്ജിത്- രജനികാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യ ചിത്രമായ കബാലിയുടെ അടുത്തെത്താൻ പോലും കാലയ്‌ക്ക് സാധിച്ചില്ല. കബാലിയുടെ ആദ്യ ദിന കളക്ഷൻ 87.5 കോടി രൂപയായിരുന്നു. കാലയ്‌ക്ക് 36+ കോടി മാത്രമാണ് ആദ്യദിന കളക്ഷൻ.
 
തമിഴ്‌നാട്ടിൽ നിന്ന് 17+ കോടി രൂപയും, ആന്ധ്രയില്‍നിന്ന് 7 കോടി രൂപയും കേരളത്തില്‍നിന്ന് 3 കോടി രൂപയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍നിന്ന് 6 കോടി രൂപയും നേടി. റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം തന്നെ ചിത്രത്തിന്റെ വ്യാജ പകർപ്പ് ഇന്റെർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും കളക്ഷനെ ബാധിച്ചതായി സൂചനയുണ്ട്.
 
കേരളത്തിൽ നിന്ന് ചിത്രത്തിന് ആദ്യ ദിനം നേടിയത് മൂന്ന് കോടിയ്‌ക്ക് മുകളിലാണ്. ഒരു രജനീകാന്ത് ചിത്രത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ ചെറിയ തുകയാണ്. രജനിയുടെ കബാലിക്ക് കേരളത്തിൽ ആദ്യദിന കളക്ഷൻ നാല് കോടി രൂപയായിരുന്നു. മമ്മൂട്ടിയുടെ മാസ്‌റ്റർപീസിന് അഞ്ച് കോടിയും ഗ്രേറ്റ്‌ഫാദറിന് നാല് കോടിക്ക് മുകളിലുമായിരുന്നു കളക്ഷൻ.
 
ആദ്യദിന കളക്ഷന്റെ കാര്യത്തിൽ കേരളത്തിൽ ഇപ്പോഴും ഒന്നാം സ്ഥാനം ബാഹുബലി 2വിനും രണ്ടാംസ്ഥാനം വിജയ്‌യുടെ മെർസലിനുമാണ്. മമ്മൂട്ടിയെയും വിജയ്‌യേയും തകർക്കാൻ ഇനിയൊരു രജനി ചിത്രത്തിന് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

താരപുത്രിമാര്‍ തമ്മിലുള്ള മത്സരത്തില്‍ ജയം സാറയ്യ്ക്ക്!

താരപുത്രിമാരുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡ്. ഇതിനായി ആദ്യപടി ...

news

'ബിഗ്‌ബ്രദറു'മായി സിദ്ദിഖ്, മോഹൻലാലിന് നായിക നയൻതാര; ചിത്രം നവംബറിൽ ആരംഭിക്കും

സിദ്ദിഖും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ലേഡീസ് ആൻഡ് ജെന്റിൽമാനിനുശേഷം സിദ്ദിഖും ...

news

കാലയ്‌ക്ക് ആദ്യദിനം തിരിച്ചടിയായത് ഈ നാല് കാരണങ്ങള്‍; വില്ലനായി രജനിയുടെ വാക്കുകളും!

സിനിമാ പ്രേമികള്‍ക്ക് രജനികാന്ത് എന്നുമൊരു ആവേശമാണ്. ബിഗ് സ്‌ക്രീനില്‍ അമാനുഷികതയും പഞ്ച് ...

news

പ്രതീക്ഷിച്ചത് സ്റ്റൈൽ മന്നന്റെ ‘അമ്മ വേഷം’, ലഭിച്ചത് നായിക വേഷം: ഈശ്വരി റാവു

രജനികാന്തിന്റെ ‘കാലാ’ തിയേറ്ററുകളിൽ മുന്നേറുകയാണ്. കാലയില്‍ അഭിനയിക്കാനായി ക്ഷണം ...

Widgets Magazine