പ്രതീക്ഷിച്ചത് സ്റ്റൈൽ മന്നന്റെ ‘അമ്മ വേഷം’, ലഭിച്ചത് നായിക വേഷം: ഈശ്വരി റാവു

വ്യാഴം, 7 ജൂണ്‍ 2018 (15:31 IST)

രജനികാന്തിന്റെ ‘കാലാ’ തിയേറ്ററുകളിൽ മുന്നേറുകയാണ്. കാലയില്‍ അഭിനയിക്കാനായി ക്ഷണം വന്നപ്പോള്‍ രജനികാന്തിന്റെ അമ്മ വേഷമായിരിക്കുമെന്നാണ് കരുതിയതെന്ന് ചിത്രത്തിലെ നായിക ഈശ്വരി റാവു പറയുന്നു. റിലീസുമായി ബന്ധപ്പെട്ട് അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിലാണ് ഈശ്വരി ആ കഥ പറഞ്ഞത്. 
 
രജനി സാര്‍ തന്നെയാണ് നായികയാണെന്ന കാര്യം അറിയിച്ചത്. ആദ്യം ചിരിച്ചു പോയി. വിശ്വസിക്കാനായില്ല. വീട്ടിൽ പറഞ്ഞാൽ മറ്റുള്ളവര്‍ വിശ്വസിക്കുമോ എന്നും തോന്നി. അതുകൊണ്ട് വീട്ടുകാരോടും മക്കളോടുമൊന്നും പറഞ്ഞില്ല. എല്ലാവരുമറിയുന്നത് പിന്നീടാണ്. ഷൂട്ടിംഗ് ഇന്‍വിറ്റേഷനില്‍ രജനിസാറിന്റെ പേരിനടിയില്‍ എന്റെ പേര് കണ്ടപ്പോഴാണ് സമാധാനമായത് ഈശ്വരി പറഞ്ഞു.
 
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കറുപ്പണിഞ്ഞ് കരികാലന്‍ അവതാരമായിട്ടാണ് പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ രജനി പ്രേക്ഷകര്‍ക്കുമുന്നിലേക്കെത്തുന്നത്. സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവരും കാലയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധനുഷാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കാല - അതിജീവനത്തിന്‍റെ ഇതിഹാസം, ഒരു കം‌പ്ലീറ്റ് രജനികാന്ത് സിനിമ!

സാധാരണയായി രജനി സിനിമയുടെ ക്ലൈമാക്സ് മരണമാസ് ആയിരിക്കുമല്ലോ. എന്തായാലും ഈ സിനിമയുടെ ...

news

താരസംഘടനയിൽ അടിമുടി അഴിച്ചുപണി; മോഹൻലാൽ 'അമ്മ'യുടെ പ്രസിഡന്റ്

താര സംഘടന അമ്മയിൽ അടിമുടി അഴിച്ചുപണിയെന്ന് സൂചന. നിലവിലെ പ്രസിഡന്റ് ഇന്നസെന്റും ...

news

ഡെറിക് ത്രില്ലടിപ്പിക്കും, ട്രെയിലറിൽ ഒളിപ്പിച്ചുവെച്ച നമ്പർ എന്തിന്റെ സൂചനയാണ് ?

ഡെറിക് എബ്രഹാമിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. വർഷങ്ങളുടെ പ്രവർത്തി പരിചയത്തിന് ...

news

മകളുടെ സ്വയംഭോഗ രംഗം, മറുപടിയുമായി ഇറ ഭാസ്‌കർ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡ് താര സുന്ദരികളായ സ്വര ഭാസ്‌കർ, കരീന കപൂർ, സോനം കപൂർ ...

Widgets Magazine