ആട് ഒന്നാം ഭാഗം പരാജയപ്പെടുത്തിയവർക്ക് നന്ദി: ജയസൂര്യ

ക്ലാസ് കട്ട് ചെയ്തിട്ടാണെങ്കിലും ആട് കാണണമെന്ന് ജയസൂര്യ

aparna| Last Modified ചൊവ്വ, 26 ഡിസം‌ബര്‍ 2017 (10:30 IST)
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 2 തിയേറ്ററുകളിൽ കുതിക്കുകയാണ്. സമാനതകളില്ലാത്ത വിജയമാണ് ചിത്രത്തിനു ലഭിക്കുന്നത്. റിലീസ് ചെയ്ത എല്ലാ തിയേറ്ററുകളി‌ലും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കളക്ഷന്റെ കാര്യത്തിലും ആട് മുന്നിൽ തന്നെ.

ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തെ ഏറ്റെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ച് നായകന്‍ ജയസൂര്യ. ചിത്രത്തിന്റെ ആദ്യഭാഗമായ ആട് ഒരു ഭീകരജീവിയാണ് തിയേറ്ററുകളിൽ വൻപരാജയമാക്കി തന്ന എല്ലാവർക്കും താരം നന്ദി അറിയിക്കുന്നുണ്ട്. കൊച്ചി ലുലു മാളില്‍ നടന്ന ആട് 2വിന്റെ സക്‌സസ് പാര്‍ട്ടിയിലാണ് ആരാധകര്‍ക്ക് നന്ദി പറഞ്ഞത്.

സിനിമയുടെ ഒന്നാം ഭാഗം ഹിറ്റായിരുന്നുവെങ്കില്‍ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കില്ലായിരുന്നു. കാണാത്തവര്‍ സ്‌കൂളും കോളജും കട്ട് ചെയ്തിട്ടാണെങ്കിലും സിനിമ കാണണമെന്നും ജയസൂര്യ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :