നമ്മള്‍ അനുവദിക്കാതെ ആരും തൊടാന്‍ വരില്ല, സിനിമയില്‍നിന്ന് ഇതുവരെ ദുരനുഭവമുണ്ടായിട്ടില്ല; തുറന്നു പറച്ചിലുകളുമായി നടി

ബുധന്‍, 3 ജനുവരി 2018 (12:58 IST)

iniya interview , iniya , Cinema , Actress , ഇനിയ , സിനിമ , നടി , നായിക

നമ്മളുടെ സമ്മതമില്ലാതെ നമ്മുടെമേല്‍ മറ്റൊരാളും സ്വാതന്ത്ര്യമെടുക്കില്ലെന്നാണ് തന്റെ വിശ്വാസമെന്ന് നടി ഇനിയ. എല്ലാ കാര്യങ്ങള്‍ക്കും ഒരു ഗ്യാപ് സ്ഥാപിക്കാനുള്ള കഴിവ് ഓരോരുത്തര്‍ക്കും ഉണ്ടാകണം. തന്നോടിതുവരെ ആരും മോശമായി പെരുമാറാതിരിക്കാനുള്ള കാരണവും അത്തരം നിലപാടുകളാണെന്നാണ് തന്റെ വിശ്വാസമെന്നും സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
 
വ്യക്തിജീവിതത്തിലും സിനിമയിലും ഒരുതരത്തിലുള്ള മോശം അനുഭവങ്ങളും ഉണ്ടായിട്ടില്ല. സെറ്റില്‍ പോകുമ്പോള്‍ അച്ഛന്‍ അമ്മമാരെ കൂടെ കൊണ്ടുപോകുന്ന രീതിയാണ് താന്‍ പിന്‍തുടരുന്നത്. അതുതന്നെയാണ് എല്ലാവരും പിന്‍തുടരേണ്ടത്. സിനിമക്കാരെക്കുറിച്ച് ഗോസിപ്പുകളും വാര്‍ത്തകളും വരാന്‍ വളരെ എളുപ്പമാണെന്നും അനാവശ്യകാര്യങ്ങളില്‍ ചെന്ന് പെടാതിരിക്കാനുള്ള ശ്രദ്ധയാണ് നമ്മള്‍ കാണിക്കേണ്ടതെന്നും ഇനിയ പറഞ്ഞു.
 
സിനിമാ മേഖലയിലേക്കുള്ള വനിതാ സംഘടനയുടെ വരവ് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങി യാത്രചെയ്യാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും ഇനിയ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി നായകനായി എത്തുന്ന പരോളാണ് ഇനിയയുടെ പുറത്തിറങ്ങാനുള്ള മലയാള ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ആ രണ്ടു ദിവസം എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല, ആത്മഹത്യ ചെയ്താലോ എന്നുവരെ ചിന്തിച്ചു; നടി വെളിപ്പെടുത്തുന്നു

രാത്രിമഴ, വാനമ്പാടി എന്നിങ്ങനെയുള്ള ജനപ്രിയ സീരിയലുകളിലൂടെയും ജെയിംസ് ആന്‍ഡ് ആലീസ്, ...

news

‘നായീനെപ്പോലെ ജീവിക്കുന്നേലും ഭേദം നരീനെപ്പോലെ മരിക്കുന്നതാ’; 'ഈട'യുടെ രണ്ടാമത്തെ ട്രെയിലർ വൈറല്‍

പറവയ്ക്ക് ശേഷം ഷെയ്ന്‍ നിഗം മുഖ്യകഥാപാത്രമാകുന്ന ഈടയുടെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. ...

news

‘എല്ലാവരും അവരവരുടെ തനിനിറം കാണിക്കുന്നു, പോപ്പ് കോണ്‍ കൊറിച്ച് കൊണ്ട് എല്ലാം കണ്ടിരിക്കാം’: പാര്‍വതി പറയുന്നു

മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് നടി പാര്‍വതിക്ക് ...

news

ഇന്നലെ ചില കേബിൾ പണിക്കാർ ഒരു പോസ്റ്റ് കുഴിച്ചു, പക്ഷേ ഇന്ന് രാവിലെ അത് കാണാനുമില്ല; വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ ജൂഡ് ആന്റണി

വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ പരിഹാസവുമായി ജൂഡ് ആന്റണി. കസബ വിവാദവുമായി ബന്ധപ്പെട്ട് ...

Widgets Magazine