മോഹന്‍ലാല്‍ വീണ്ടും ടോണി കുരിശിങ്കലായെത്തുന്നു; രക്ഷകനായി മമ്മൂട്ടിയും?!

ബുധന്‍, 3 ജനുവരി 2018 (08:51 IST)

ജോഷിയുടെ നമ്പര്‍ 20 മദ്രാസ് മെയില് മലയാളത്തിലെ വന്‍ ഹിറ്റ് സിനിമകളില്‍ ഒന്നാണ്. മോഹന്‍ലാല്‍ ടോണി കുരിശിങ്കലായി മിന്നിത്തിളങ്ങിയ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂക്ക അതിഥി വേഷത്തിലെത്തിയിരുന്നു.  എന്നാല്‍ ഇപ്പോള്‍ അതൊന്നുമല്ല ചര്‍ച്ചാ വിഷയം ടോണി കുരിശിങ്കലായി ലാലേട്ടന്‍ വീണ്ടും എത്തുന്നുവെന്നതാണ്. 
 
രജീഷ് മിഥില സംവിധാനം ചെയ്യുന്ന ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിലാണ് ടോണി കുരിശിങ്കലായി മോഹന്‍ലാല്‍ എത്തുക. നമ്പര്‍ 20 മദ്രാസ് മെയിലിലെ മണിയന്‍പിള്ള രാജുവിന്റെ കഥാപാത്രമാണ് വാരിക്കുഴിയിലെ കൊലപാതകത്തിന്റെ ശില്‍പ്പി. ഹിച്ച്‌കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രമെഴുതുന്ന നോവലിന്റെ പേരാണ് ‘വാരിക്കുഴിയിലെ കൊലപാതകം’.
 
മണിയന്‍ പിള്ളയും ജഗദീഷും എല്ലാം ഇക്കുറിയും അണിനിരക്കും. വാരിക്കുഴിയിലെ കൊലപാതകം വൈക്കത്ത് ചിത്രീകരണം പുരോഗമിക്കുകയാണ്. ദിലീഷ് പോത്തനും അമിത് ചക്കാലയ്ക്കലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമീര നായികയാകുന്ന ചിത്രത്തില്‍ നെടുമുടി വേണു, ഷമ്മി തിലകന്‍, നന്ദു തുടങ്ങിയവരും വേഷമിടുന്നുണ്ട്. അതിഥി വേഷത്തിലാകും ടോണി കുരിശിങ്കലായി ലാലേട്ടന്‍ എത്തുക. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'നിലവിലെ സംഘടനകള്‍ക്കപ്പുറത്ത് ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യം വന്നപ്പോഴാണ് വിമന്‍ കളക്ടീവ് നിലവില്‍ വന്നത്'; പ്രതികരണവുമായി പത്മപ്രിയ

സിനിമാ രംഗത്തുള്ള സ്ത്രീ അപമാനിക്കപ്പെട്ടാലോ അവള്‍ക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായാല്‍ ...

news

മമ്മൂട്ടി ലണ്ടനില്‍ പോകുന്നു, ഒരു പ്രേമപ്രശ്നം പരിഹരിക്കണം!

മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടായാല്‍ മതി ഒരു സിനിമയ്ക്ക് മിനിമം ഗ്യാരണ്ടിയാണ്. അതുകൊണ്ടാണ് ...

news

രാജ 2 ഉടന്‍ ? മമ്മൂട്ടി റെഡി ?

പോക്കിരിരാജ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായി വൈശാഖ് പ്രഖ്യാപിച്ച പ്രൊജക്ടാണ് രാജ 2. ...

news

മോഹന്‍ലാല്‍ വീണ്ടും ടോണി കുരിശിങ്കല്‍ !

ജീവിതം അടിച്ചുപൊളിച്ച് ആസ്വദിക്കുന്ന ടോണി കുരിശിങ്കല്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ ആരും ...

Widgets Magazine