മഞ്ജുവിന്റെ തിരിച്ചുവരവ് എന്നിലൂടെ, മഞ്ജുവിന്റെ പേരിൽ ക്രൂശിക്കപ്പെട്ടാലും എനിക്ക് നിരാശയില്ല: ശ്രീകുമാർ മേനോൻ

ആരോപണങ്ങൾ ഉയർന്നത് മുഴുവൻ മേക്കിംഗിനെ കുറിച്ചാണ്, മഞ്ജുവിനെയോ മോഹൻലാലിനേയോ ആരും കുറ്റം പറഞ്ഞിട്ടിട്ടില്ലല്ലോന്ന് സോഷ്യൽ മീഡിയ

അപർണ| Last Modified ശനി, 15 ഡിസം‌ബര്‍ 2018 (11:22 IST)
മഞ്ജു വാരിയരിന്റെ പേരിൽ ക്രൂശിക്കപ്പെട്ടാൽ അതില്‍ നിരാശയില്ലെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ. വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും മാറിനിന്ന മഞ്ജു പിന്നീട് പരസ്യരംഗത്തേയ്ക്ക് എത്തിയത് ശ്രീകുമാറിന്റെ പിന്തുണയോടെയായിരുന്നു.

‘മഞ്ജു വാരിയർ നന്നാകരുതെന്നും വളരരുതെന്നും ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകൾ ഉണ്ടായിരുന്നു. അവരുടെ മുഴുവന്‍ ശത്രുത എന്റെ മേൽവരുമെന്നും എനിക്ക് ഉറപ്പായിരുന്നു. മലയാളസിനിമയിൽ അപൂർവമായി സംഭവിക്കുന്ന പ്രതിഭാസമാണ് മഞ്ജു. അവർക്ക് അവരുടേതായ കഴിവ് ഉണ്ട്.‘

‘എന്നെ മാനസികമായി തളര്‍ത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. എന്നാല്‍ ആരോടും പരാതിയില്ല. എന്തിനാണ് ഒടിയനോട് അസൂയപ്പെടുന്നത് റിലീസിന് മുമ്പ് വലിയൊരു വരുമാനം ലഭിച്ചതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. പ്രാര്‍ത്ഥനാപൂര്‍ണ്ണമായല്ലേ അതിനെ കാണേണ്ടത്.’ –ശ്രീകുമാര്‍ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ ചോദിക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :