‘ഡബ്ല്യുസിസി പറയുന്ന കാര്യങ്ങളില്‍ സത്യമുണ്ട്, ആ ചീത്തപ്പേരു മാത്രമേ എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുള്ളൂ’; തുറന്ന് പറഞ്ഞ് ഭാമ

‘ഡബ്ല്യുസിസി പറയുന്ന കാര്യങ്ങളില്‍ സത്യമുണ്ട്, ആ ചീത്തപ്പേരു മാത്രമേ എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുള്ളൂ’; തുറന്ന് പറഞ്ഞ് ഭാമ

 actress bhama , WCC , Cinema , Amma , ഡബ്ല്യു സി സി , ഭാമ , സിനിമ
കൊച്ചി| jibin| Last Modified ശനി, 15 ഡിസം‌ബര്‍ 2018 (08:50 IST)
മലയാള സിനിമയിലെ നടിമാരുടെ കൂട്ടയ്‌മയായ ഡബ്ല്യു സി സിയെ പിന്തുണച്ച് ഭാമ. സിനിമാസെറ്റുകളില്‍ ഇന്നും പ്രാഥമിക സൗകര്യങ്ങള്‍ക്കുള്ള സുരക്ഷിതമായ സ്ഥലമില്ല. ഡബ്ല്യു സി സി പറയുന്ന കുറേ കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ടെന്നും താരം വ്യക്തമാക്കി.

ആവശ്യപ്പെട്ടാല്‍ മാത്രമേ സീനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ക്കു പോലും കാരവാന്‍ അനുവദിക്കാറുള്ളൂ എന്നും സ്റ്റാര്‍ ആന്റ് സ്‌റ്റൈലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സിനിമയില്‍ മുന്നോട്ടു പോകുമ്പോള്‍ ശ്രദ്ധിക്കണമെന്ന് നിവേദ്യത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ലോഹിയേട്ടന്‍ ഞങ്ങളോട് പറഞ്ഞിരുന്നു. എല്ലാവരില്‍ നിന്നും സുരക്ഷിതമായ അകലം വെച്ച് മുന്നോട്ടു പോകണം.
ഈ സെറ്റ് പോലെയായിരിക്കില്ല മറ്റു സെറ്റുകളെന്നും അദ്ദേഹം പറഞ്ഞു.

ലോഹിയേട്ടന്റെ വാക്കുകള്‍ വലിയ പാഠമായിരുന്നു. അതു കൊണ്ട് ഭാമ തീരെ ഫ്രണ്ട്‌ലിയല്ല എന്ന ചീത്തപ്പേര് മാത്രമേ എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടള്ളൂ എന്നും ഭാമ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :