'ഒരാൾ മാത്രം കുറ്റക്കാരനാകുന്നതെങ്ങനെ?': അല്ലു അർജുന്റെ അറസ്റ്റിൽ പ്രതികരിച്ച് രശ്‌മിക മന്ദാന

അല്ലു അർജുന് താരങ്ങളുടെ പിന്തുണ

നിഹാരിക കെ എസ്| Last Modified ശനി, 14 ഡിസം‌ബര്‍ 2024 (08:15 IST)
പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പ്രതികരണവുമായി നടിയും 'പുഷ്പ'യിൽ അല്ലു അര്‍ജുന്റെ സഹതാരവുമായ രശ്മിക മന്ദാന. ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ഒന്നും വിശ്വസിക്കാനാവുന്നില്ലെന്നും എല്ലാത്തിനും ഒരാൾ മാത്രം എങ്ങനെയാണ് കുറ്റക്കാരൻ ആകുന്നതെന്നും രശ്‌മിക ചോദിക്കുന്നു.

'ഈ കാണുന്നതൊന്നും വിശ്വസിക്കാനാവുന്നില്ല. നിർഭാഗ്യകരവും വളരെ സങ്കടകരവുമായ ഒരു സംഭവമാണ് നടന്നത്. എന്നിരുന്നാലും, എല്ലാം ഒരു വ്യക്തിയിൽ മാത്രം നിർത്തി കുറ്റപ്പെടുത്തുന്നത് കാണുന്നത് നിരാശാജനകമാണ്. ഈ സാഹചര്യം അവിശ്വസനീയവും ഹൃദയഭേദകവുമാണ്,' എന്ന് രശ്‌മിക എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

അതേസമയം, അല്ലു അർജുന് ഇടക്കാല ജാമ്യം ലഭിച്ചു. ഇതേതുടർന്ന് നടന്‍ ജയില്‍ മോചിതനായി. ഇന്ന് രാവിലെയാണ് താരം ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇന്നലെ വൈകിട്ട് മുതല്‍ ഇന്ന് പുലര്‍ച്ചെ വരെ അല്ലു ജയിലില്‍ ചെലവഴിച്ചു. തെലങ്കാന ഹൈക്കോടതിയാണ് താരത്തിനു ഇടക്കാല ജാമ്യം അനുവദിച്ചത്. ജനുവരി 21 വരെ ഇനി അല്ലുവിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഇടക്കാല ജാമ്യത്തില്‍ പറയുന്നത്. 50,000 രൂപ ഇടക്കാല ജാമ്യത്തുകയായി അല്ലു അര്‍ജുന്‍ കോടതിയില്‍ കെട്ടണം. ചഞ്ചല്‍ഗുഡ് ജയില്‍ പരിസരത്ത് അതീവ സുരക്ഷ ഒരുക്കിയ ശേഷമാണ് അല്ലുവിനെ റിലീസ് ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

പോക്‌സോ കേസില്‍ കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം ...

പോക്‌സോ കേസില്‍ കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി
പോക്‌സോ കേസില്‍ കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ...

പുതുശ്ശേരിയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 18000 ...

പുതുശ്ശേരിയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 18000 രൂപയാക്കി; വര്‍ദ്ധിപ്പിച്ചത് 8000 രൂപ
പുതുശ്ശേരിയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 18000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ...

ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങി, ആശുപത്രിക്കാർ ...

ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങി, ആശുപത്രിക്കാർ കൈവിട്ട സംഭവത്തിൽ രക്ഷകരായത് ഫയർഫോഴ്സ്
മദ്യലഹരിയില്‍ ബോധമില്ലാതെയിരുന്നപ്പോള്‍ അജ്ഞാതരാണ് നട്ട് കയറ്റിയതെന്ന് യുവാവ് പറയുന്നു. ...

മലപ്പുറം വളാഞ്ചേരിയിൽ ലഹരിസംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ...

മലപ്പുറം വളാഞ്ചേരിയിൽ ലഹരിസംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ബാധ, പടരാനിടയാക്കിയത് സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം
ജനുവരിയില്‍ കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിങ്ങില്‍ വളാഞ്ചേരിയില്‍ ഒരാള്‍ക്ക് ...

മലപ്പുറം വളാഞ്ചേരിയിലെ ലഹരി സംഘത്തിലെ ഒന്‍പത് പേര്‍ക്ക് ...

മലപ്പുറം വളാഞ്ചേരിയിലെ ലഹരി സംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി ബാധ; പരിശോധന വ്യാപകമാക്കി ആരോഗ്യവകുപ്പ്
മലപ്പുറം വളാഞ്ചേരിയിലെ ലഹരി സംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ...