പുഷ്പ റിലീസ് ദിന തിക്കിലും തിരക്കിലുമായി ആരാധിക മരിച്ച സംഭവത്തിൽ അല്ലു അർജുൻ അറസ്റ്റിൽ
അഭിറാം മനോഹർ|
Last Updated:
വെള്ളി, 13 ഡിസംബര്‍ 2024 (14:06 IST)
നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. പുഷ്പ 2 സിനിമയുടെ റിലീസിനോട് അനുബന്ധിച് തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. നടന്റെ അപ്രതീക്ഷിതമായ സന്ദര്‍ശനമാണ് തിയേറ്ററില്‍ തിരക്കുണ്ടാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
ജൂബിലി ഹില്‍സിലെ വസതിയില്‍ വെച്ച് ഹൈദരാബാദ് പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് നടനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷന്റെ സമീപത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.