ദിലീപ് എനിക്ക് അനിയനെപോലെ: ഹരിശ്രീ അശോകൻ

ദിലീപിനെക്കുറിച്ച് ഹരിശ്രീ അശോകൻ

Rijisha M.| Last Modified തിങ്കള്‍, 4 ജൂണ്‍ 2018 (16:12 IST)
മലയാള സിനിമാലോകത്തെ പ്രധാന കോമഡി താരങ്ങളുടെ പേര് പറയാൻ പറഞ്ഞാൽ നമ്മുടെ ഹരിശ്രീ ആശോകൻ അതിൽ മുൻനിരയിൽ തന്നെയുണ്ടാകും. തുടക്കത്തിൽ മമ്മൂട്ടിയും മോഹൻലാലും തനിക്ക് നൽകിയ പിന്തുണ മറക്കാനാകില്ലെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

"പിജി വിശ്വംബരൻ സാറിന്റെ ചിത്രമായ പാർവതിക്ക് പരിണയത്തിൽ ദിലീപിന്റെ നിർബന്ധ പ്രകാരമാണ് ഞാൻ അഭിനയിക്കുന്നത്. കൊക്കരക്കോയിൽ മുഴുനീള കഥാപാത്രമായതുകൊണ്ടുതന്നെ ഈ ചിത്രത്തിനോട് എനിക്ക് താൽപ്പര്യം കുറവായിരുന്നു. ഒരു ഭിക്ഷക്കാരന്റെ റോളായിരുന്നു. മൂന്ന് സീനാണ് എനിക്ക് ഉണ്ടായിരുന്നത്. പാവപ്പെട്ട ഭിക്ഷക്കാരന് എന്തെങ്കിലും തരണേ എന്ന ഡയലോഗായിരുന്നു പറയേണ്ടത്. ഞാന്‍ ഹമ്മ ഹമ്മ സോംഗിനെ ചേര്‍ത്ത് ഡയലോഗ് അവതരിപ്പിച്ചു. പൊട്ടിച്ചിരിയായിരുന്നു അവിടെയുണ്ടായത്. ആ സീന്‍ എന്റെ സിനിമാ ജീവിതത്തിലെ പ്രധാന വഴിത്തിരിവായിരുന്നു."

ദിലീപ് എന്റെ സുഹൃത്ത് എന്നതിലുപരി സഹോദരനെ പോലെയാണ്. എന്നോടുള്ള ഇഷ്‌ടം കാരണമാണ് കലാഭവനില്‍ ഉണ്ടായിട്ട് പോലും ഹരിശ്രീ ട്രൂപ്പിലേക്ക് വന്നത്. മമ്മൂട്ടിയും ലാലേട്ടനുമൊക്കെ എനിക്ക് പ്രചോദനമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :