സൂര്യയ്ക്ക് വില്ലൻ മോഹൻലാൽ, ബജറ്റ് നൂറ് കോടി!

സൂര്യയെ തകർക്കാൻ മോഹൻലാൽ

അപർണ| Last Modified വെള്ളി, 1 ജൂണ്‍ 2018 (10:14 IST)
മലയാളത്തിന് പ്രിയപ്പെട്ട തമിഴ് താരങ്ങളുടെ പട്ടികയെടുത്താല്‍ മുന്‍‌നിരയിലുള്ള ആളാണ് സൂര്യ. വിജയ് കഴിഞ്ഞാല്‍ മലയാളി യുവത്വം ഏറെ ആരാധിക്കുന്ന തമിഴ് ഹീറോ സൂര്യയാണ്. സൂര്യയ്ക്കൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കുന്നതാണ് ഇപ്പോഴത്തെ വലിയ വാര്‍ത്ത.

മോഹൻലാലിനൊപ്പം അഭിനയിക്കുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. കെ വി ആനന്ദ് ഒരുക്കുന്ന ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. സൂര്യയ്ക്കും മോഹന്‍ലാലിനുമൊപ്പം അല്ലു സിരീഷും പ്രധാനവേഷത്തിലെത്തുന്നുണ്ട്. സായിഷയാണ് ഒരുനായിക. ചിത്രം ഇപ്പോള്‍ പ്രി-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. അമേരിക്ക, ലണ്ടന്‍, ബ്രസീല്‍ എന്നിവിടങ്ങളാണ് ലൊക്കേഷന്‍.

ചിത്രത്തില്‍ സൂര്യയുടെ വില്ലനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ചിത്രത്തിനായി 15 കോടി രൂപയാണ് മോഹന്‍ലാല്‍ പ്രതിഫലം പറ്റുന്നതെന്നാണ് ഒരു വാര്‍ത്ത. മിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തെപ്പറ്റിയുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇരു താരങ്ങളുടെയും ആരാധകര്‍ വളരെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെപ്പറ്റിയുള്ള ഒരു നിര്‍ണായക വിവരം പുറത്തു വന്നിരിക്കുന്നു. കെ വി ആനന്ദ് ഒരുക്കുന്ന ഈ സിനിമയുടെ ബജറ്റ് നൂറു കോടിയാണ്.

യന്തിരന്‍ 2, കത്തി തുടങ്ങിയ വമ്പന്‍ സിനിമകളുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സൂര്യയുടെ സെല്‍വരാഘവന്‍ ചിത്രത്തിന് ശേഷമാകും ഈ പ്രോജക്ട് ആരംഭിക്കുക. . മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ തേന്മാവിന്‍ കൊമ്പത് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ ക്യാമറാമാനും കെ വി ആനന്ദ് ആയിരുന്നു.

ജില്ലക്കു ശേഷം മോഹന്‍ലാല്‍ വേഷമിടുന്ന തമിഴ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതേസമയം കെവി ആനന്ദുമൊത്തുള്ള സൂര്യയുടെ മൂന്നാമത്തെ സിനിമയാണ് ഇത്. നിലവില്‍ സെല്‍വരാഘവന്‍ ചിത്രം എന്‍ജികെയുടെ തിരക്കുകളിലാണ് സൂര്യ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ ...

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം
35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് ...

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ഈസമയത്ത് 50 കിലോയിലധികം ഭാരം ഇല്ലാത്തവര്‍ പുറത്തിറങ്ങുന്നത് അപകടകരമാണെന്നും ജാഗ്രത ...

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ...

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ശുഭാ ഭായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് ...

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ
എന്‍ഐഎ കസ്റ്റഡിയിലുള്ള റാണയുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്.